പത്താം വാർഷിക നിറവിൽ സെന്റ് അൽഫോൻസാ ഇടവക

APRIL 5, 2024, 6:37 PM

എഡ്മണ്ടൻ : എഡ്മണ്ടൻ സെന്റ് അൽഫോൻസാ സീറോ മലബാർ ഫൊരേൻ ഇടവകയുടെ പത്താം വാർഷികവും, ഇടവക ദിന ആഘോഷങ്ങളും 2024 ഏപ്രിൽ 21 -ാം തിയതി നടത്താൻ തീരുമാനിച്ചു. മിസ്സിസാഗ എപ്പാർക്കി അദ്ധ്യക്ഷൻ മാർ. ജോസ് കല്ലുവേലിൽ പിതാവ് ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. മറ്റു കനേഡിയൻ രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

എഡ്മണ്ടൻ സ്റ്റോണി പ്ലെയിനിൽ ഉള്ള ഹെറിറ്റേജ് പാർക്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന ചടങ്ങിൽ ആയിരത്തി അഞ്ഞൂറിൽ അധികം പങ്കാളികളെയാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 21 -ാം തിയതി ചടങ്ങുകൾ ആരംഭിക്കുന്നത് ഉച്ചകഴിഞ്ഞു  2:30തിന് വിശുദ്ധ കുർബാനയോടെയാണ്. അഭിവന്ദ്യ മാർ. ജോസ് കല്ലുവേലിൽ പിതാവാണ് ദിവ്യ ബലിയിലെ മുഖ്യ കാർമ്മികൻ. തുടർന്ന് നടക്കുന്ന പൊതു ചടങ്ങും, സാംസ്‌കാരിക ആഘോഷങ്ങളും 4 മണിക്ക് ആരംഭിക്കും. തുടർന്ന് 7:30തിനു സ്‌നേഹ വിരുന്നോടെ പരിപാടികൾ അവസാനിക്കും.


vachakam
vachakam
vachakam

2014 ജനുവരിയിൽ രൂപം കൊണ്ട സെന്റ് അൽഫോൻസാ സീറോ മലബാർ ഫൊരേൻ ഇടവകയുടെ പത്താം വാർഷിക ആഘോഷങ്ങൾ സുഗമമായി നടത്തുന്നതിന്  ഇടവക വികാരി റവ. ഫാ. ജേക്കബ് എടക്കളത്തൂർ, അസിസ്റ്റന്റ് വികാരി ഫാ. ജെർലിൻ എന്നിവരുടെ നേതൃത്വത്തിൽ ജനുവരി 28ന് വിവിധ കമ്മറ്റികൾ രൂപീകരിക്കുന്നതായി ഇടവക ജനറൽ ബോഡി കൂടി തീരുമാനമായി. ഫിനാൻസ് കമ്മറ്റിക്ക് സജയ് സെബാസ്റ്റ്യൻ, പ്രോഗ്രാം കമ്മറ്റിക്ക് സ്മിത ടിജോ, ഇൻവിറ്റേഷൻ/ റിസപ്ഷൻ കമ്മറ്റിക്ക് ഡോ. മേരി കരോലിൻ, വെന്യു കമ്മറ്റിക്ക് ജോബി ജോർജ്, ഫുഡ് കമ്മറ്റിക്ക് ടിജോ ജോർജ്, ഇവെന്റ് പ്രൊമോഷന് ജോസ് മലയാറ്റൂർ എന്നിവർ നേതൃത്വം നൽകുന്നു.

ഇടവക വികാരി ഫാ. ജേക്കബ് എടക്കളത്തൂർ ആണ് പ്രോഗ്രാം കൺവീനർ. ഇടവക വികാരിയുടെയും, അസിസ്റ്റന്റ് വികാരിയുടെയും, ട്രസ്റ്റീസിന്റെയും, ഇടവക കമ്മിറ്റിയുടെയും നേത്യത്വത്തിൽ വിവിധ കമ്മറ്റികൾ ഐക്യത്തോടെ ഇടവകയുടെ പത്താം വാർഷികത്തിനും, പാരിഷ് ഡേയുടെയും വിജയത്തിനായി പ്രവർത്തിക്കുന്നു.


vachakam
vachakam
vachakam

2014 ജനുവരി മുതലാണ് സെന്റ് അൽഫോൻസാ മിഷൻ, സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയമായി ഇടവക തലത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്. എഡ്മണ്ടൻ ഡയോസിസിനു കീഴിലുള്ള സെന്റ് എഡ്മണ്ട് ദേവാലയത്തിൽ, 2014 ജനുവരി 19തിന് സെന്റ് സെബാസ്റ്റ്യന്റെ തിരുനാൾ ആഘോഷിച്ചു കൊണ്ടായിരുന്നു ആദ്യ കുർബാന വികാരി റവ. ഫാ. ജോൺ കുടിയിരിപ്പിൽ അർപ്പിച്ചത്.

തുടർന്ന് എല്ലാ ഞായറാഴ്ചകളിലും, വിശുദ്ധ ദിവസങ്ങളിലും കുർബാന അർപ്പിച്ചു പോകുന്നു. 2014 ജനുവരി 26 മുതൽ എല്ലാ ക്ലാസ്സുകളലേക്കുമുള്ള ക്യാറ്റിക്കിസം ക്ലാസ്സുകൾ ആരംഭിച്ചു. 30 വിദ്യാർത്ഥികളുമായി തുടങ്ങിയ ക്യാറ്റിക്കിസം ഇന്ന്  അഞ്ഞൂറിൽ അധികം വിദ്യാർത്ഥികളുമായി തുടരുന്നു. 2017 ഫെബ്രുവരിയിൽ സ്വന്തമായി ഇടവക ദേവാലയം നൽകി സ്വർഗീയ പിതാവ് ഇടവകയെ അനുഗ്രഹിച്ചു.


vachakam
vachakam
vachakam

ഇന്ന് എഴുന്നൂറിൽ അധികം കുടുംബങ്ങൾ ഇടവകയുടെ ഭാഗമാണ്. നൈറ്റ് ഓഫ് കൊളംബസ്, മാത്യവേദി, പയസ് അസോസിയേഷൻ, കാതോലിക് കോൺഗ്രസ്, എസ്എൻവൈഎം, പിത്യവേദി എന്നീ സംഘടനകൾ ഇടവകയിൽ സജീവമാണ്. ഇടവകയുടെ പത്താം വാർഷികത്തിന് മാധുര്യം നൽകി കൊണ്ട് പുതിയൊരു കുർബാന സെന്റർ കൂടി 2024 ഏപ്രിൽ മാസം മുതൽ ഇടവകയ്ക്ക് ലഭിച്ചു.

മിനു വർക്കി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam