ഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ ഇന്ത്യ രംഗത്ത്. കനേഡിയൻ പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും, മതതീവ്രവാദികൾക്ക് കീഴടങ്ങിയെന്നും ഇന്ത്യ ആരോപിച്ചു.
ഇന്ത്യൻ ഹൈകമ്മീഷണറെ കേസിൽപ്പെടുത്താൻ നോക്കുകയാണ്. നിജ്ജറിന്റെ കൊലപാതകത്തിൽ ഉൾപ്പെടെ ഹൈ കമ്മീഷണർക്കെതിരെ കേസെടുക്കാൻ ഇന്ത്യയുടെ അനുവാദം കാനഡ തേടിയിരുന്നു. ശക്തമായ മറുപടി ഇന്ത്യ നൽകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. കേസിൽ മൂന്ന് ഇന്ത്യൻ പൗരന്മാരാണ് അറസ്റ്റിലായത്.
കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി ഇവർ കാനഡയിലുണ്ടെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കി. എന്നാൽ, ഇവർക്ക് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനാകുല്ലെന്നും അന്വേഷണ പരിധിയിലാണെന്നുമാണ് പൊലീസ് പറയുന്നത്.
കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരെയും കമ്മ്യൂണിറ്റി നേതാക്കളെയും ഭീഷണിപ്പെടുത്തുന്ന അക്രമാസക്തരായ തീവ്രവാദികൾക്കും സംഘടിത കുറ്റവാളികൾക്കും കനേഡിയൻ സർക്കാർ സുരക്ഷിത താവളമൊരുക്കുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്