അലക്‌സി നവാല്‍നിന്റെ മരണം; പുടിനെ രാക്ഷസനെന്ന് വിളിച്ച് ജസ്റ്റിന്‍ ട്രൂഡോ

FEBRUARY 17, 2024, 11:22 AM

ഓട്ടവ: പ്രതിപക്ഷ നതാവ് അലക്‌സി നവാല്‍നി ജയിലില്‍ മരിച്ചതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ രാക്ഷസന്‍ എന്ന് വിശേഷിപ്പിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. നവാല്‍നിയുടെ മരണത്തിലൂടെ പുറത്തുവന്നിരിക്കുന്നത് പുടിന്റെ രാക്ഷസ സ്വഭാവമാണെന്ന് ട്രൂഡോ തുറന്നടിച്ചു.

''വലിയ ദുരന്തമാണിത്. റഷ്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്നവരെ ഒന്നൊന്നായി അടിച്ചമര്‍ത്തുകയാണ് പുടിന്‍. പുടിന്‍ എത്രത്തോളം ഭീകരനാണെന്ന് ലോകത്തെ മുഴുവന്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.''-ട്രൂഡോ വ്യക്തമാക്കി.

മാര്‍ച്ചിലാണ് റഷ്യയില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുടിന്‍ വീണ്ടും അധികാരം അരക്കിട്ടുറപ്പിച്ചതിന് പിന്നാലെയാണ് 47കാരനായ നവാല്‍നിയുടെ മരണവാര്‍ത്ത എത്തിയത്. മുമ്പും പലതവണ റഷ്യന്‍ അധികൃതരുടെ വധശ്രമം അതിജീവിച്ചിരുന്നു നവാല്‍നി. പുടിനെതിരെ ചെറുത്തുനിന്ന നവാല്‍നിയുടെ ധൈര്യത്തെയും ട്രൂഡോ പ്രശംസിച്ചു. സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയായിരുന്നു ആ ചെറുത്തുനില്‍പെന്നും ട്രൂഡോ അനുസ്മരിച്ചു.

വെള്ളിയാഴ്ചയാണ് അലക്‌സി നവാല്‍നി മരണപ്പെട്ട വിവരം പുറത്തുവന്നത്. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം സൈബീരിയയിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച നടക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട നവാല്‍നി കുഴഞ്ഞുവീണ് അബോധാവസ്ഥയിലായെന്നും ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചതായും ജയില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam