അലക്‌സി നവാൽനിയുടെ മരണത്തെക്കുറിച്ച് പൂർണ്ണമായ അന്വേഷണം വേണം; റഷ്യൻ അംബാസഡറെ വിളിച്ചു വരുത്തി കാനഡ

FEBRUARY 22, 2024, 5:56 AM

റഷ്യൻ കസ്റ്റഡിയിൽ മരിച്ച അലക്‌സി നവാൽനിയുടെ മരണത്തിൽ റഷ്യൻ അംബാസഡറെ വിളിച്ചു വരുത്തി കാനഡ. ബുധനാഴ്ച ആണ് കാനഡ റഷ്യൻ അംബാസിഡറെ വിളിച്ചു വരുത്തിയത്. അലക്‌സി നവാൽനിയുടെ  മരണത്തെക്കുറിച്ച് പൂർണ്ണവും സുതാര്യവുമായ അന്വേഷണം നടത്താനും അദ്ദേഹത്തിൻ്റെ മൃതദേഹം കുടുംബത്തിന് ഉടൻ വിട്ടുനൽകാനും ക്രെംലിനിനോട് ആവശ്യപ്പെട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

സർക്കാർ വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. നവൽനിയുടെ മരണത്തിൽ കാനഡ അപലപിക്കുന്നതായി ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ റഷ്യൻ അംബാസഡർ ഒലെഗ് സ്റ്റെപനോവിനെ അറിയിച്ചു, അദ്ദേഹത്തിൻ്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിൽ കാനഡ പങ്കാളികളാകുമെന്നും  വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam