ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് മൂന്ന് വർഷമായി നീട്ടി കാനഡ 

FEBRUARY 22, 2024, 5:57 AM

ഒട്ടാവ: രാജ്യത്തെ ബിരുദാനന്തര ബിരുദധാരികൾക്കുള്ള വർക്ക് പെർമിറ്റ് നയത്തിൽ മാറ്റം വരുത്തി കാനഡ. കാനഡയിലെ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് (ഐആർസിസി) ഫെബ്രുവരി 15 മുതൽ പോസ്റ്റ് ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റിൽ (പിജിഡബ്ല്യുപിപി) മാറ്റങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ കാലയളവ് രണ്ട് വർഷത്തിൽ താഴെയാണെങ്കിലും വിദ്യാർത്ഥികൾക്ക്  കാനഡയിൽ തൊഴിൽ  കണ്ടെത്താനും രാജ്യത്ത് സ്ഥിര താമസമാക്കാനും മൂന്ന് വർഷം വരെ വർക്ക് പെർമിറ്റ് ലഭിക്കാൻ യോഗ്യതയുണ്ടെന്ന് പോസ്റ്റിൽ ഇമിഗ്രേഷൻ ഡിപ്പാർട്മെന്റ് വ്യക്തമാക്കി. 

നയത്തിലെ മാറ്റം 2024 ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരുമെന്നും സർക്കാർ അറിയിച്ചു. വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള മറ്റൊരു പ്രധാന യോഗ്യത ബിരുദാനന്തര പ്രോഗ്രാമുകളുടെ ഏറ്റവും കുറഞ്ഞ സമയപരിധി എട്ട് മാസമായിരിക്കണം എന്നതാണ്.

vachakam
vachakam
vachakam

മാസ്റ്റർ ഡിഗ്രി പ്രോഗ്രാം ബിരുദധാരികൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിന് ആവശ്യമായ പ്രവൃത്തിപരിചയം നേടുന്നതിന് കൂടുതൽ സമയം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു. 

ഡെസിഗ്‌നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനില്‍ (DLI) നിന്ന് ബിരുദം നേടി കാനഡയില്‍ താത്കാലികമായി താമസിച്ച് ജോലി ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് പി.ജി.ഡബ്ല്യു.പി.  കോഴ്‌സ് പൂര്‍ത്തിയാകി 180 ദിവസത്തിനുള്ളില്‍ പി.ജി.ഡബ്ല്യു.പിക്ക് അപേക്ഷിക്കാം. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ തന്നെ കാനഡയില്‍ ജോലി ചെയ്യാന്‍ സാധിക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam