'ഡിജിറ്റ'; അനധികൃത ലോൺ ആപ്പുകൾക്ക് പൂട്ടിടാൻ ആർ.ബി.ഐ

APRIL 2, 2024, 8:38 PM

രാജ്യത്ത് അനധികൃത വായ്പാ ആപ്പുകൾ നിയന്ത്രിക്കാൻ പുതിയ സംവിധാനവുമായി ആർബിഐ. ലോൺ ആപ്പുകൾ വഴി നിരവധി പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്.

ഇത്തരം സൈബർ തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് ആർബിഐ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. 

ഡിജിറ്റൽ ഇന്ത്യ ട്രസ്റ്റ് ഏജൻസി അഥവാ ഡിജിറ്റ എന്ന പേരിൽ ഒരു സംവിധാനമാണ് ആർബിഐ രാജ്യത്ത് അവതരിപ്പിക്കുന്നത്. അനധികൃത ലോണ്‍ ആപ്പുകളെ തടയാന്‍ ഡിജിറ്റ സംവിധാനത്തിന് കഴിയുമെന്നാണ് കരുതുന്നത്. 

vachakam
vachakam
vachakam

കൂടാതെ ഇത്തരം ആപ്പുകളുടെ ആധികാരികത പരിശോധിക്കുന്ന ഒരു ഏജന്‍സിയായി ഡിജിറ്റ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനധികൃത ലോണ്‍ ആപ്പുകളെക്കുറിച്ച് അന്വേഷണം നടത്താനുള്ള അധികാരവും ഡിജിറ്റയ്ക്ക് ഉണ്ടായിരിക്കും.

ഇതിനിടെ ഏകദേശം 442 ഡിജിറ്റല്‍ ലോണ്‍ ആപ്പുകളുടെ വിവരങ്ങള്‍ ആര്‍ബിഐ കേന്ദ്ര ഐടി മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam