മഹീന്ദ്ര എസ്യുവി700 എഎക്‌സ്7 ശ്രേണിക്ക് പ്രത്യേക വില പ്രഖ്യാപിച്ചു

JULY 10, 2024, 8:12 PM

കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്യുവി നിർമ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് എഎക്‌സ്7 ശ്രേണിക്ക് പ്രത്യേക എക്‌സ്‌ഷോറൂം വില പ്രഖ്യാപിച്ചു. എക്‌സ്യുവി700ന്റെ മൂന്നാം വാർഷികത്തിന്റെയും മൂന്ന് വർഷത്തിനുള്ളിൽ 2,00000 യൂണിറ്റ് എന്ന നേട്ടവും കൈവരിച്ചതിന്റെയും ഭാഗമായാണ് എഎക്‌സ്7യിലുടനീളം നാല് മാസത്തേക്ക് പ്രത്യേക വില പ്രഖ്യാപിച്ചത്.

പ്രത്യേക വിലയെ തുടർന്ന് 19.49 ലക്ഷം എന്ന പ്രാരംഭ വിലയിൽ ഉപഭോക്താക്കൾക്ക് മഹീന്ദ്രയുടെ എഎക്‌സ്7 മോഡലുകൾ സ്വന്തമാക്കാനാവും. 2024 ജൂലൈ 10 മുതൽ 4 മാസത്തേക്കായിരിക്കും പ്രത്യേക വിലയിൽ എഎക്‌സ്7 ലഭ്യമാകുക.

പനോരമിക് സ്‌കൈറൂഫ്, ഇന്റലിജന്റ് കോക്ക്പിറ്റിൽ ഡ്യുവൽ 26.03 സെ.മീ എച്ച്ഡി സൂപ്പർസ്‌ക്രീൻ, മെച്ചപ്പെട്ട സുരക്ഷയ്ക്കായി അഡാ്ര്രപീവ് ക്രൂയിസ് കൺട്രോളോടുകൂടിയ ലെവൽ2 എഡിഎഎസ്, സോണിയുടെ 12 സ്പീക്കറുകളുള്ള ത്രീഡി ഓഡിയോ, വെൽക്കം ടിട്രാേ്രക്രാാടു കൂടിയ 6വേ പവേർഡ് മെമ്മറി സീറ്റ്, ആമസോൺ അലെക്‌സ ബിൽറ്റ്ഇൻ തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുന്നതാണ് മഹീന്ദ്രയുടെ എഎക്‌സ്7 മോഡലുകൾ.

vachakam
vachakam
vachakam

മൂന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മഹീന്ദ്ര അടുത്തിടെ എഎക്‌സ്7 ശ്രേണിയിൽ ഡീപ് ഫോറസ്റ്റ്, ബേൺഡ് സിയന്ന എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകളും അവതരിപ്പിച്ചിരുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam