ജോലി പോകും; കൂട്ടപിരിച്ചുവിടലിന് ഒരുങ്ങി പേടിഎം

MARCH 14, 2024, 1:01 PM

പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ്, വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചു വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കമ്പനിയുടെ 20  ശതമാനം ജീവനക്കാരെ പുറത്താക്കിയേക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

പേടിഎം പേയ്‌മെന്റ് ബാങ്കുകൾ കൃത്യമായ പരിശോധനയിൽ വീഴ്ച വരുത്തിയതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിശോധന നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം ഉണ്ടായത്. അതേസമയം എത്ര ജീവനക്കാർ പുറത്തേക്ക് പോകും എന്ന കൃത്യമായ കണക്കുകൾ പുറത്തു വിട്ടിട്ടില്ലെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി, ടീമിൻ്റെ വലുപ്പം 20 ശതമാനം വരെ കുറയ്ക്കാൻ ചില വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന സൂചന. 

അതേസമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി പലഘട്ടങ്ങളിലായി ആയിരത്തോളം ജീവനക്കാരെ പേടിഎം  പിരിച്ചുവിട്ടിട്ടുണ്ട്. ഇരുപത് ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുമ്പോൾ   ഈ വർഷം ഒരു  ടെക് സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലുകളിൽ ഒന്നാകും ഇത് എന്നാണ് വിദഗ്ധർ പറയുന്നത്. 

vachakam
vachakam
vachakam

എന്നാൽ ബിസിനസുകൾ കാര്യക്ഷമമാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമാണ് പിരിച്ചു വിടലെന്നാണ് പേടിഎമ്മിന്റെ നിലപാട്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam