കേരളത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സന്തോഷിക്കാനുള്ള വകയുമായി സ്വര്‍ണവും എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 90,200 രൂപയാണ് വില. കഴിഞ്ഞ ദിവസം വൈകീട്ടാണ് സ്വര്‍ണം വീണ്ടും 90,000ത്തിന് മുകളിലേക്ക് ഉയര്‍ന്നത്. ഒക്ടോബര്‍ 31ന് വൈകീട്ട് 90,400 രൂപയായിരുന്നു പവന്റെ വില. എന്നാല്‍ ഇന്ന് 200 രൂപ സ്വര്‍ണത്തിന് കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് കഴിഞ്ഞ ദിവസം 11,300 രൂപയായിരുന്നു വില, എന്നാല്‍ ഇന്ന് 15 രൂപ കുറഞ്ഞ്, 11,275 രൂപയിലേക്ക് വിലയെത്തി.
അതേസമയം, ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകന്‍ സാധ്യതയുണ്ട്. മിക്കവാറും വില കൂടുകയാണ് ചെയ്യുക. ഒക്ടോബര്‍ 21ന് ആണ് സ്വര്‍ണ വില സർവകാല റെക്കോര്‍ഡില്‍ എത്തിയത്. 97,360 രൂപയായിരുന്നു അന്നത്തെ വില.സ്വര്‍ണവില പണിക്കൂലിയില്ലാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളാണ് അന്നുണ്ടായിരുന്നത്. എന്നാൽ, അന്ന് വൈകിട്ട് തന്നെ വില കുറയുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
