സാൻഫ്രാൻസിസ്‌കോ പള്ളിയിലെ സീറോ മലബാർ കൺവെൻഷൻ കിക്കോഫ് മനോഹരമായി

NOVEMBER 26, 2025, 12:33 PM

ഷിക്കാഗോ: അമേരിക്കയിലെ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന ദേശീയ കൺവെൻഷന്റെ പ്രചാരണത്തിനും കിക്കോഫിനുമായി സാൻഫ്രാൻസിസ്‌കോയിലെ സെന്റ് തോമസ് ദേവാലയം സന്ദർശിച്ച കൺവെൻഷൻ ടീമിന് സ്‌നേഹപൂർവ്വമായ സ്വീകരണം ഇടവകാംഗങ്ങൾ നൽകി. രൂപതാ പ്രൊക്യുറേറ്റർ ഫാ. കുര്യൻ നെടുവേലിചാലുങ്കലിനോടൊപ്പം ജൂബിലി ചെയർമാൻ ജോസ് ചാമക്കാലയും നാഷണൽ രജിസ്‌ട്രേഷൻ കോർഡിനേറ്റർ സണ്ണി വള്ളിക്കളവും കിക്കോഫിനായി എത്തിയിരുന്നു.

ഫാ. കുര്യൻ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന പരിപാടികളുടെ വിവരങ്ങൾ നൽകി. ഇടവകയിൽ നിന്നുള്ള കൺവെൻഷൻ പ്രതിനിധികളായ അശോക് മാത്യു, ടൂണി മാത്യു, പ്രീതി തോമസ്, ട്രസ്റ്റിമാരായ അലക്‌സ് തോമസ്, ബിജു ജോസഫ്, ജെയിംസ് ചക്കോ, ജേജോ ആലപ്പാട്ട്, എന്നിവരും സുജിത്  ജോസഫും  മനോഹരമായ കൺവെൻഷൻ കിക്കോഫിന് നേതൃത്വം നൽകി. ഇടവകാംഗങ്ങളുടെ ആവേശപൂർണ്ണമായ പങ്കാളിത്തം കൺവെൻഷൻ ടീമിന് വലിയ ആവേശം പകർന്നു.


vachakam
vachakam
vachakam

നാലു ദിവസങ്ങളിലായി നടത്തപ്പെടുന്ന കൺവെൻഷൻ പരിപാടികളുടെ രൂപരേഖ ജോസ് ചാമക്കാല അവതരിപ്പിച്ചു. മനോഹരമായ ഷിക്കഗോയിൽ വച്ച് നടത്തുന്ന ഈ കൺവെൻഷനിലേക്ക് സണ്ണി വള്ളിക്കളം ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. ഡിസംബർ 31ന് മുൻപ് രജിസ്‌ട്രേഷൻ നടത്തി ഏർലി ബേർഡ് നിരക്കുകൾ ഉപയോഗപ്രദമാക്കുവാൻ ഏവരെയും ടീം ആഹ്വാനം ചെയ്തു. ഫാ.ആന്റണി പുല്ലുകാട്ട് ഇടവകയുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതോടൊപ്പം ഏവരെയും ഇതിൽ പങ്കുചേരുവാൻ ക്ഷണിക്കുകയും ചെയ്തു.

ഷിക്കഗോയിലെ അതിപ്രശസ്തവും മനോഹരമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിലും  അതിനോട് ചേർന്ന് ചേർന്ന മൂന്ന് ഹോട്ടലുകളിലും ആയിട്ടാണ് സീറോ മലബാർ യുഎസ്എ കൺവെൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ ആദ്യ ഇടയനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും കൊണ്ടാടുന്നു. കഴിഞ്ഞ 25 വർഷങ്ങളിലായി രൂപത കൈവരിച്ച അഭൂതപൂർവ്വമായ വളർച്ചയിൽ പങ്കാളികളായ ഏവരെയും ഈ അവസരത്തിൽ ഓർമ്മിക്കുകയാണ്.


vachakam
vachakam
vachakam

അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ ഈ മഹാസമ്മേളനം, ഏവർക്കും ഒന്നിച്ചു ചേരാനും, സൗഹൃദങ്ങൾ പുതുക്കുവാനും, ആശയങ്ങളും അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കുവാനും, പ്രവാസി ലോകത്തെ സഭയുടെ ഭാവിയെക്കുറിച്ച് വിചിന്തനം ചെയ്യുവാനും, ഉള്ള ഒരു അവസരം ആയിരിക്കും. ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന എന്നിവയോടൊപ്പം വിദഗ്ധർ നയിക്കുന്ന ക്ലാസുകളും, ബിസിനസ് മീറ്റുകളും, സംഘടനാ കൂട്ടായ്മകളും, കേരളത്തിൽ നിന്നുള്ള കലാകാരന്മാരുടെ നേതൃത്വത്തിൽ നടത്തുന്ന കലാപരിപാടികളും, മത്സരങ്ങളും ഒരുക്കിയിരിക്കുന്നു.

യുവജനങ്ങളെയും, മുതിർന്നവരെയും ഒരുപോലെ പങ്കാളികളാക്കി നടത്തുന്ന ഈ വിശ്വാസ കൂട്ടായ്മയിൽ അമേരിക്കയിൽ അങ്ങോളമിങ്ങോളം ഉള്ള എല്ലാ സീറോ മലബാർ വിശ്വാസികളും വന്നുചേരണമെന്നാണ് താൻ കാംക്ഷിക്കുന്നതെന്ന് ഇടവക അധ്യക്ഷൻ മാർജോയ് ആലപ്പാട്ട് രൂപതയിൽ ഏവർക്കും ഉള്ള സന്ദേശത്തിൽ അറിയിക്കുകയുണ്ടായി.


vachakam
vachakam
vachakam

ഒരോ പള്ളിയിലും അവരുടെ പ്രതിനിധികളോട് ചേർന്ന് രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾ നടത്തുവാനുള്ള ഒരു സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൺവെൻഷൻ ടീം ഈ അംഗങ്ങളുമായി ബന്ധപ്പെടുകയും വിവരങ്ങൾ പങ്കു വെയ്ക്കുകയും ചെയ്യുന്നതുവഴി രജിസ്‌ട്രേഷൻ പ്രക്രിയ എളുപ്പുമാക്കുകയും ചെയ്യുന്നു . ഈ സംയോജിത ശ്രമം കൂടുതൽ വിശ്വാസികളെ കൺവെൻഷന്റെ ഭാഗമാക്കുമെന്ന് ടീം പ്രതീക്ഷിക്കുന്നു.

സാൻ ഫ്രാൻസിസ്‌കോ പള്ളിയിലെ അച്ചന്റെയും , ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.syroConvention.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ബീനാ വള്ളിക്കളം



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam