വാഷിംഗ്ടൺ: റിയർവ്യൂ ക്യാമറയിലെ തകരാർ കാരണം യുഎസിൽ ടൊയോട്ട 1 ദശലക്ഷത്തിലധികം കാറുകൾ തിരിച്ചുവിളിച്ചു. 1,024,407 കാറുകൾ തിരിച്ചുവിളിക്കുന്നതായി ഒക്ടോബർ 30 ന് ടൊയോട്ട നോട്ടീസ് നൽകി.
ലെക്സസ് ഉൾപ്പെടെ 100-ലധികം മോഡലുകളുടെ കാറുകൾ പട്ടികയിൽ ഉൾപ്പെടുന്നു. കാറുകൾ തിരിച്ചുവിളിക്കാൻ നോട്ടീസ് നൽകാനുള്ള ടൊയോട്ടയുടെ തീരുമാനം നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു.
പനോരമിക് വ്യു മോണിറ്റര്‍ ഉള്ള കാറുകളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. വാഹനങ്ങള്‍ പിന്നോട്ട് എടുക്കുമ്പോള്‍ പുറകിലെ ദൃശ്യങ്ങള്‍ കാണാതിരിക്കുകയോ ഫ്രീസ് ആവുകയോ ചെയ്യുന്നതാണ് കാറുകള്‍ തിരിച്ചുവിളിക്കാന്‍ കാരണം.
ഈ പ്രശ്‌നം കാരണം നിരവധി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ടൊയോട്ട കാമ്രി ഹൈബ്രിഡ്, ടൊയോട്ട ഹൈലാന്‍ഡര്‍, ടൊയോട്ട ആര്‍എവി 4 ഉള്‍പ്പടെയുള്ള ജനപ്രിയ മോഡലുകളും ഉള്‍പ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
