രജനികാന്ത് ചിത്രം ജയിലർ 2 അണിയറയിൽ ഒരുങ്ങുകയാണ്. ജയിലർ ആദ്യ ഭാഗത്തിൽ തമന്ന അവതരിപ്പിച്ച 'കവാലയ്യ' എന്ന ഡാൻസ് നമ്പർ വലിയ ഹിറ്റായിരുന്നു. ഗാനവും തമന്നയുടെ ഡാൻസും വൈറലായിരുന്നു. ഇതിന് സമാനമായ ഡാൻസ് നമ്പറായിട്ടാണ് നോറ രണ്ടാം ഭാഗത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്.
സിനിമയിൽ നിരവധി താരങ്ങളുടെ കാമിയോ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. ഇപ്പോഴിതാ രണ്ടാം ഭാഗത്തിൽ ഐറ്റം ഡാൻസുമായി നോറ ഫത്തേഹിയും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
നിലവിൽ നോറ ഈ പാട്ടിന്റെ ചിത്രീകരണത്തിനായി ചെന്നൈയിലാണെന്നാണ് പുറത്തുവരുന്ന വിവരം. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
അതേസമയം രജനിയും നോറയും ഒന്നിക്കുന്ന പാട്ടിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രജനികാന്തിനൊപ്പം എട്ട് ദിവസത്തെ ഷൂട്ടിങ്ങിനാണ് നോറ ഡേറ്റ് കൊടുത്തിരിക്കുന്നത് എന്നാണ് വിവരം. നിരവധി ബോളിവുഡ് ഡാൻസ് നമ്പറുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് നോറ ഫത്തേഹി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
