തിരുവനന്തപുരം: കണ്ണൂർ കോർപറേഷൻ മേയറെ സംബന്ധിച്ച കാര്യത്തിൽ കോൺഗ്രസിൽ ഇതുവരെ തീരുമാനമായില്ല.
രണ്ട് സീറ്റ് കൂടുതൽ നേടി കഴിഞ്ഞ തവണത്തെക്കാൾ മികച്ച വിജയം നേടിയിട്ടും ആരാകണം മേയർ എന്ന കാര്യത്തിൽ ഇപ്പോഴും കണ്ണൂർ ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല.
തുടക്കം മുതൽ ഉയർന്നു കേട്ടിരുന്ന അഡ്വ. പി.ഇന്ദിരക്ക് പകരം മഹിളാ കോൺഗ്രസ് ജില്ല പ്രസിഡന്റ് ശ്രീജ മഠത്തിലിനെ പരിഗണിക്കണമെന്ന നേതാക്കളിൽ ചിലരുടെ നിലപാടാണ് തീരുമാനം വൈകുന്നതിന് കാരണമായി പറയുന്നത്.
നിലവിലെ ഡെപ്യൂട്ടി മേയർ പി. ഇന്ദിര മേയറാകുമെന്നതായിരുന്നു സ്ഥാനാർഥി നിർണയ ഘട്ടത്തിലെ പൊതുവായ ആലോചന. കടുത്ത മത്സരം നടന്ന പയ്യാമ്പലം ഡിവിഷനിൽ നിന്നും വിജയിച്ച ഇന്ദിര മൂന്നാം തവണയും കൗൺസിലറായി. എന്നാൽ കോർപ്പറേഷനെ ആര് നയിക്കുമെന്ന് തീരുമാനിക്കേണ്ട നേതൃത്വത്തിന് ഇക്കാര്യത്തിൽ ഇതുവരെ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
