ഷിക്കാഗോ: കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയുടേയും കേരളാ കൾച്ചറൽ സെന്ററിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്ന വിദ്യാഭ്യാസ പുരസ്‌കാര ദാനത്തിന്റെ കിക്ക് ഓഫ് നവം.24ന് കെ.സി.സി.സി ആസ്ഥാനത്തു നടന്നു. തമ്പിച്ചൻ ചെമ്മാച്ചേൽ അവാർഡ് തുക കെ.എ.സി പ്രസിഡന്റ് ആന്റോ കവലയ്ക്കലിന് കൈമാറിയാണ് കിക്ക് ഓഫ് നിർവ്വഹിച്ചത്.
ചെമ്മാച്ചേൽ ലൂക്കാച്ചൻ, അല്ലി ടീച്ചർ ദമ്പതികളുടെ സ്മരണക്കായി തമ്പിച്ചൻ ചെമ്മാച്ചേൽ സ്‌പോൺസർ ചെയ്തു ഏർപ്പെടുത്തിയിരിക്കുന്ന ഈ വിദ്യാഭ്യാസ പുരസ്‌കാരം 500ഡോളർ കാഷും പരേതരുടെ സ്മരണാഫലകവും അടങ്ങുന്നതാണ്.2024 ൽ ഇല്ലിനോയി സംസ്ഥാനത്തു നിന്നും ഹൈസ്‌കൂൾ ഗ്രാഡുവേറ്റ് ചെയ്ത വ്യക്തിക്കാണ് അക്കാദമിക് എക്‌സലൻസിന്റെ അടിസ്ഥാനത്തിൽ പുരസ്‌കാരം നൽകുന്നത്.
ഇതിന് അപേക്ഷ നൽകേണ്ട അവസാന തീയതി 2025, ഡിസംബർ 20 ആണ്. വിജയിയെ ഔദ്യോഗികമായി പ്രഖ്യപിക്കുന്നതും, സമ്മാന വിതരണം നടത്തുന്നതും 2025 ഡിസംബർ 27-ാം തീയതി ഡൗണേഴ്‌സ്‌ഗ്രോവിലുള്ള അക്ഷയന ബാങ്കറ്റ് ഹാളിൽ വച്ച് നടക്കുന്ന കെ.എ.സി./കെ.സി.സി.സി ക്രിസ്തുമസ് പുതുവത്സര ആഘോഷ അവസരത്തിലായിരിക്കും.
അപേക്ഷകർ സ്വയം തയ്യാറാക്കിയ ഒരു അപേക്ഷയോടൊപ്പം സ്വയം അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റുകൾ അയക്കേണ്ട ഇമെയിൽ [email protected] എന്നാണ്. സന്തോഷ് അഗസ്റ്റിൻ, സി.പി.എയുടെ നേതൃത്വത്തിൽ കെ.എ.സി വിദ്യാഭ്യാസ കമ്മിറ്റിയായിരിക്കും ജേതാവിനെ തിരഞ്ഞെടുക്കുന്നതും പ്രഖ്യാപിക്കുന്നതും. കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കും ബന്ധപ്പെടുക സന്തോഷ് അഗസ്റ്റിൻ 630-441-0643, ഇമെയിൽ [email protected]
പി.ആർ.ഒ. കെ.എ.സി/കെ.സി.സി.സി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
