അപേക്ഷിക്കാന്‍ ആളില്ല, തിയതി വീണ്ടും നീട്ടി; ബൈജൂസിനെ സ്വന്തമാക്കാന്‍ സ്‌ക്രൂവാലയും

NOVEMBER 15, 2025, 7:55 PM

മുംബൈ: മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച എജ്യുടെക് കമ്പനിയായ ബൈജൂസിനെ ഏറ്റെടുക്കാന്‍ റോണി സ്‌ക്രൂവാല നയിക്കുന്ന അപ്‌ഗ്രേഡും രംഗത്ത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനെ സ്വന്തമാക്കാനാണ് ബിരുദ വിദ്യാഭ്യാസത്തിന് ഊന്നല്‍കുന്ന എജ്യുടെക് സ്റ്റാര്‍ട്ടപ്പായ അപ്‌ഗ്രേഡ് ലക്ഷ്യമിടുന്നത്. 

ഇതുവരെ ബൈജൂസിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നത് ശതകോടീശ്വരന്‍ ഡോ. രഞ്ജന്‍ പൈസ നയിക്കുന്ന മണിപ്പാല്‍ ഗ്രൂപ്പ് മാത്രമായിരുന്നു. സെപ്റ്റംബര്‍ 24 ആയിരുന്നു ബൈജൂസിനെ ഏറ്റെടുക്കാനുള്ള താല്‍പര്യം അറിയിക്കാന്‍ റസൊല്യൂഷന്‍ പ്രൊഫഷണല്‍ ആദ്യം അനുവദിച്ച സമയം. രംഗത്തുള്ളത് മണിപ്പാല്‍ ഗ്രൂപ്പ് മാത്രമായിരുന്നതിനാല്‍ കൂടുതല്‍ കമ്പനികളെ പ്രതീക്ഷിച്ച് തിയതി നവംബര്‍ 13ലേക്ക് നീട്ടിയിരുന്നു. നിലവില്‍ ഇതു വീണ്ടും നീട്ടി ഡിസംബര്‍ 15 ആക്കിയിട്ടുണ്ട്.

ബൈജൂസിന്റെ ഉപകമ്പനിയായ ആകാശ് എജ്യുക്കേഷനല്‍ സര്‍വീസസില്‍ നിലവില്‍ 58% ഓഹരി പങ്കാളിത്തം മണിപ്പാല്‍ ഗ്രൂപ്പിനുണ്ട്. തിങ്ക് ആന്‍ഡ് ലേണിനെക്കൂടി സ്വന്തമാക്കി പങ്കാളിത്തം കൂട്ടാനുള്ള ശ്രമത്തിലാണ് മണിപ്പാല്‍ ഗ്രൂപ്പ്. ആകാശില്‍ തിങ്ക് ആന്‍ഡ് ലേണിന് 25% ഓഹരികളുണ്ട്. ഇതിനിടെയാണ് സ്‌ക്രൂവാലയുടെ അപ്‌ഗ്രേഡും രംഗത്തെത്തിയത്.

നിലവില്‍ ബിരുദ വിദ്യാഭ്യാസത്തിന് ഊന്നല്‍നല്‍കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അപ്‌ഗ്രേഡ് (UpGrad). നഴ്‌സറി മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്ന ബൈജൂസിന്റെ കെ12 ബിസിനസ്, ഉപസ്ഥാപനമായ ഗ്രേറ്റ് ലേണിങ് എന്നിവയാണ് അപ്‌ഗ്രേഡ് ഉന്നമിടുന്നത്. ആകാശ് എജ്യുക്കേഷനല്‍ സര്‍വീസസിലും നോട്ടമുണ്ട്. എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് ഊന്നല്‍ നല്‍കുന്ന എജ്യുടെക് കമ്പനിയായ അണ്‍അക്കാഡമിയെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകളിലേക്ക് അപ്‌ഗ്രേഡ് അടുത്തിടെ കടന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ബൈജൂസും നോട്ടം ഇട്ടിരിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam