തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്തത് യഥാർഥ ഡി.മണിയെ തന്നെയെന്ന് അന്വേഷണസംഘം.
താൻ ഡി.മണി അല്ലെന്ന ഡിണ്ടിഗൽ സ്വദേശി സുബ്രഹ്മണ്യത്തിന്റെ വാദം കേസിനെ വഴിതെറ്റിക്കാനാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഡി.മണിയുടെ സംഘവും തമ്മിൽ ബന്ധമുണ്ടെന്നതിന്റെ സൂചനകൾ എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്.
ഡി.മണിയുടെ യഥാർഥ പേരാണ് എം.സുബ്രഹ്മണ്യം. അതിന്റെ ചുരുക്കപ്പേരാണ് എം.എസ് മണിയെന്നും അന്വേഷണ സംഘം ഉറപ്പിച്ചു. പോറ്റിയും മണിയുടെ സഹായി ശ്രീകൃഷ്ണനും ഫോണിൽ സംസാരിച്ചതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഫോൺ വിളി വിവരങ്ങളിൽ ഡി.മണിയുടെ സഹായി ശ്രീകൃഷ്ണന്റെ നമ്പർ വന്നതാണ് സംശയത്തിന്റെ അടിസ്ഥാനം. കൂടുതൽ ചോദ്യം ചെയ്യലിലൂടെ ഇത് ഉറപ്പിക്കാനാണ് ശ്രമം. ഇതിനായി ഡി.മണിയെയും, സഹായി ശ്രീകൃഷ്ണനേയും എസ്‌ഐടി വിശദമായി ചോദ്യം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
