ഉപഭോക്താക്കൾ ശ്രദ്ധിച്ചോ.. എസ്ബിഐ ബാങ്കില്‍ ഡിസംബര്‍ ഒന്നുമുതല്‍ ഈ സേവനം ലഭിക്കില്ല

NOVEMBER 16, 2025, 8:00 AM

ഉപഭോക്താക്കൾക്ക്  പ്രധാന മുന്നറിയിപ്പ് നൽകി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ). യോനോ ലൈറ്റിലൂടെയോ ഓണ്‍ലൈന്‍ ബാങ്കിങിലൂടെയോയുള്ള സേവനം ഇനിമുതല്‍ ലഭ്യമാകില്ലെന്ന് വ്യക്തമാക്കി ബാങ്ക് അധികൃതര്‍. 

ഇത്രയും കാലം ബാങ്ക് നല്‍കിവരുന്ന യോനോ ലൈറ്റ് സൗകര്യം ഈ മാസം അവസാനത്തോടെ നിര്‍ത്തലാക്കുമെന്ന് ബാങ്ക് അറിയിച്ചു. ദ്രുതഗതിയില്‍ പണം കൈമാറുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനത്തിന് ഇതോടെ അവസാനമാകും.

ഡിസംബര്‍ ഒന്ന് മുതല്‍ എംക്യാഷ് ലിങ്ക് വഴിയോ ആപ്പ് മുഖേനയോ ഉപഭോക്താക്കള്‍ക്ക് പണം കൈമാറാന്‍ സാധിക്കില്ല. മൂന്നാംകക്ഷി ഗുണഭോക്താക്കള്‍ക്ക് പണമയക്കുന്നതിനായി യുപിഐ, ഐഎംപിഎസ്, എന്‍ഇഎഫ്ടി, എസ്ബിഐ എംക്യാഷ് ആപ്ലിക്കേഷന്‍ തുടങ്ങിയ സുരക്ഷിതമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് ഉപഭോക്താക്കളോട് എത്രയും വേഗം മാറണമെന്ന് എസ്ബിഐ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ നിര്‍ദേശിച്ചു.

vachakam
vachakam
vachakam

എസ്‌ബി‌ഐ എംക്യാഷ് നിർത്തലാക്കുന്നത് എന്തുകൊണ്ട്?

എസ്‌ബി‌ഐയുടെ അഭിപ്രായത്തിൽ, ഡിജിറ്റൽ ഇടപാട് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് എംക്യാഷ് നിർത്തലാക്കാനുള്ള തീരുമാനം. എംക്യാഷ് പണ കൈമാറ്റത്തിന്റെ കാലഹരണപ്പെട്ട ഒരു രീതിയാണെന്ന് ബാങ്ക് പ്രസ്താവിച്ചു. ഇത് പിൻവലിക്കുന്നതിലൂടെ, കൂടുതൽ സുരക്ഷിതവും നൂതനവും വ്യാപകമായി ഉപയോഗിക്കുന്നതുമായ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് എസ്‌ബി‌ഐ ലക്ഷ്യമിടുന്നത്:

യു‌പി‌ഐ

vachakam
vachakam
vachakam

ഐ‌എം‌പി‌എസ്

എൻ‌ഇ‌എഫ്‌ടി

ആർ‌ടി‌ജി‌എസ്

vachakam
vachakam

എസ്‌ബി‌ഐ ഈ അപ്‌ഡേറ്റ് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ഉപഭോക്താക്കളോട് മാറ്റം ശ്രദ്ധിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

എംക്യാഷ് ഉപയോഗിക്കേണ്ടത് എങ്ങനെ?

എസ്ബിഐ എംക്യാഷ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ലോഗിന്‍ ചെയ്യുന്നതിനായി എംപിഎന്‍ രജിസ്റ്റര്‍ ചെയ്യുക. ഈ എംപിഎന്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് എസ്ബിഐ എംക്യാഷ് ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയും. എംക്യാഷ് വഴി ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി അയച്ച പണം ക്ലെയിം ചെയ്യാന്‍ കഴിയും.

ഈ സേവനം ഉപയോഗിച്ച്, ഇന്റര്‍നെറ്റ് ബാങ്കിങ് ഉള്ള ഏതൊരു ഉപഭോക്താവിനും അവരെ ഗുണഭോക്താവായി രജിസ്റ്റര്‍ ചെയ്യാതെ തന്നെ, സ്വീകര്‍ത്താവിന്റെ മൊബൈല്‍ നമ്പറോ ഇമെയില്‍ ഐഡിയോ ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും.

ഡിസംബര്‍ ഒന്ന് മുതല്‍ യോനോ ലൈറ്റ് വഴിയോ ആപ്പ് മുഖേനയോ നിലവിലുള്ള സേവനം അവസാനിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ സുരക്ഷിതമായി പണം കൈമാറുന്നതിനായി മേല്‍പറഞ്ഞ സംവിധാനങ്ങളിലേക്ക് മാറണമെന്നാണ് ബാങ്കിന്റെ നിര്‍ദേശം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam