ഇലോൺ മസ്‌കിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ശമ്പള പാക്കേജിന് ടെസ്‌ല അംഗീകാരം നൽകി ടെസ്‌ലയുടെ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം.
മസ്‌കിന് ഒരു ലക്ഷം കോടി ഡോളർ (ഏകദേശം എൺപത്തിയെട്ട് ലക്ഷത്തി എഴുപതിനായിരം കോടി രൂപ) നഷ്ടപരിഹാര പാക്കേജ് നൽകണമെന്ന തീരുമാനത്തിന് ഓഹരി ഉടമകൾ അംഗീകാരം നൽകി.
വാർഷിക യോഗത്തിൽ എഴുപത്തിയഞ്ച് ശതമാനത്തിലധികം ഓഹരി ഉടമകളും പാക്കേജിന് അനുകൂലമായി വോട്ട് ചെയ്തു. അടുത്ത പത്ത് വർഷത്തേക്ക് മസ്‌കിനെ കമ്പനിയിൽ നിലനിർത്താനും ടെസ്‌ലയെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്‌സ്, സെൽഫ് ഡ്രൈവിംഗ് ടെക്‌നോളജി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടെക് ഭീമനായി മാറ്റാനും ഈ പാക്കേജ് ലക്ഷ്യമിടുന്നു.
2018ൽ അംഗീകരിച്ച പാക്കേജ് ഡെലവെയർ കോടതി അസാധുവാക്കിയതിനെ തുടർന്നാണ് പുതിയ പാക്കേജിന് അംഗീകാരം ലഭിച്ചത്. തുക പൂര്‍ണമായും ലഭിക്കണമെങ്കില്‍ മസ്‌കിന് മുന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്. ടെസ്‌ലയുടെ വിപണി മൂല്യം 8.5 ട്രില്യണ്‍ ഡോളര്‍ വരെ വര്‍ധിപ്പിക്കുക എന്നതാണ് ഇതില്‍ പ്രധാനം.
നിലവില്‍ 1.5 ട്രില്യണ്‍ ഡോളറാണ് ടെസ്‌ലയുടെ മൂല്യം. പത്ത് വര്‍ഷത്തിനുള്ളില്‍ ടെസ്‌ലയുടെ 2 കോടി വാഹനങ്ങള്‍ ഡെലിവര്‍ ചെയ്യുക എന്നതാണ് മറ്റൊരു കടമ്പ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
