ഹൂസ്റ്റൺ: നവംബർ 23 ഞായറാഴ്ച ടെക്‌സസ് സ്റ്റാഫോർഡ് സിറ്റിയിലെ കേരള ഹൗസിൽ വർണ്ണാഭമായ കാറുകളുടെയും ബൈക്കുകളുടെയും പ്രദർശനവും കാർണിവലും അരങ്ങേറി. പഴയ മോട്ടോർ വാഹനങ്ങളുടെ ശ്രേണിയിൽ 25 ഓളം കാറുകളും പത്തോളം ബൈക്കുകളും പ്രദർശിപ്പിക്കപ്പെട്ടു. ഈ പ്രദർശനം കാണുവാനും ആസ്വദിക്കുവാനും നൂറുകണക്കിന് ആളുകളാണ് കേരള ഹൗസിലേക്ക് ഒഴികെയെത്തിയത്. മോട്ടോർ വാഹനങ്ങളുടെ പ്രദർശനം ധാരാളം യുവാക്കളെ ആകർഷിച്ചു.
ചടുല നൃത്തങ്ങളും പാട്ടുകളുമായി വിവിധ കലാകാരന്മാർ സായംസന്ധ്യയെ കാവ്യാത്മകമാക്കി. കുട്ടികൾക്കായി മൂൺ വാക്കും ഫെയ്‌സ് പെയിന്റിംഗും ഉൾപ്പെടുത്തിയിരുന്നു. വിഘ്‌നേഷ് ശിവനും ബിജോയ് തോമസും വിവിധ കളികൾക്ക് നേതൃത്വം നൽകി. കേരളത്തിന്റെ തനത് രുചികളുമായി തട്ടുകടകളും ഒരുക്കിയിരുന്നു.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും വലിയ മുന്നേറ്റമാണ് ഉണ്ടായതെന്ന് പ്രസിഡന്റ് ജോസ് കെ ജോൺ പറഞ്ഞു.
ഒക്ടോബർ നവംബർ മാസങ്ങളിലായി ബാഡ്മിന്റൺ ടൂർണമെന്റ്, കുട്ടികളുടെ മാനസികാരോഗ്യത്തിനും സുരക്ഷിതത്വത്തിനുമായുള്ള സേഫ് സോൺ, പാസ്‌പോർട്ട് ഫെയർ, മാഗ് നാഷണൽ സോക്കർ ടൂർണമെന്റ്, വനിതകളുടെ മാനസികാരോഗ്യം കല എന്നിവ ലക്ഷ്യം വച്ചുള്ള 'SHE', ഫ്രണ്ട്‌സ് ഓഫ് ടെക്‌സസ് ഇന്റർനാഷണലുമായി സഹകരിച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട് മീറ്റ് ആൻഡ് ഗ്രീറ്റ്, സെന്റ് തോമസ് സി.എസ്്്.ഐ ചർച്ചുമായി സഹകരിച്ച് താങ്ക്‌സ് ഗിവിങ് ടർക്കി ഡ്രൈവ് എന്നീ സാമൂഹിക സാംസ്‌കാരിക പ്രാധാന്യമുള്ള പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
പ്രോഗ്രാം കോഡിനേറ്റർ രേഷ്മ വിനോദ്, മിഖായേൽ ജോയ് (മിക്കി), വിഘ്‌നേഷ് ശിവൻ, ജോസഫ് കൂനത്താൻ, ബിജോയ് തോമസ് തുടങ്ങി മറ്റു ബോർഡ് അംഗങ്ങളുടെയും അക്ഷീണ പരിശ്രമങ്ങളുടെ ഫലമാണ് പരിപാടികളുടെ വലിയ വിജയം എന്ന് സെക്രട്ടറി രാജേഷ് വർഗീസ് അറിയിച്ചു.
സുജിത് ചാക്കോ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
