തൊഴില്‍ സാധ്യത മങ്ങുമോ ട്രംപ് 2.0യില്‍ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയാവും

NOVEMBER 6, 2024, 1:04 PM

ഡൊണാള്‍ഡ് ട്രംപ് അടുത്ത അമേരിക്കന്‍ പ്രസിഡന്റായി എത്തുമെന്നിരിക്കെ ഇന്ത്യയുമായുള്ള യുഎസ്സിന്റെ ബന്ധം ട്രംപ് ഭരണത്തില്‍ മികച്ചതായിരിക്കുമോ എന്ന ആശങ്കയും ഉടലെടുത്തു കഴിഞ്ഞു. മികച്ചൊരു ബന്ധത്തിന് സാധ്യത കുറവാണെന്നാണ് ട്രംപിന്റെ നയങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

തന്റെ പ്രചാരണത്തിലുടനീളം വിദേശ നയം ഉടച്ചുവാര്‍ക്കുമെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ട്രംപ്. അമേരിക്കയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതായിരിക്കും തന്റെ നയങ്ങളെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രംപോ കമലയോ ജയിച്ചാലും യുഎസ് കൂടുതല്‍ ഒറ്റപ്പെടുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ട്രംപ് ആദ്യമായി പ്രസിഡന്റായപ്പോള്‍ ഹൗഡി മോദി, നമസ്തെ ട്രംപ് പോലുള്ള പരിപാടികള്‍ ഇരുരാജ്യങ്ങളിലും സംഘടിപ്പിച്ചിരുന്നു. മോദിയും ട്രംപും തമ്മിലുള്ള ബന്ധത്തെ ശക്തമാക്കിയിരുന്നു ഇത്തരം പരിപാടികള്‍. ട്രംപ് 2.0യില്‍ ഇന്ത്യക്ക് ആശങ്കപ്പെടാന്‍ നിരവധി കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഇന്ത്യ-യുഎസ് വ്യാപാര ബന്ധം


ട്രംപിന്റെ വിദേശനയം അമേരിക്കയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതാണ്. അന്താരാഷ്ട്ര കരാറുകളെ കുറച്ച് കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിക്കുക. ട്രംപിന്റെ ആദ്യ ഭരണകാലയളവില്‍ പല അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് യുഎസ് പിന്‍മാറുകയോ, ഭേദഗതി വരുത്തുകയോ ചെയ്തിരുന്നു. പാരീസ് കാലാവസ്ഥ വ്യതിയാന കരാര്‍, ഇറാനുമായുള്ള ആണവക്കരാര്‍, എന്നിവയില്‍ നിന്നെല്ലാം ട്രംപ് പിന്‍മാറിയിരുന്നു. രണ്ടാം ട്രംപ് സര്‍ക്കാരില്‍ അത്തരം നയങ്ങള്‍ തുടരുമെന്ന് ഉറപ്പാണ്. യുഎസ്സുമായുള്ള ബന്ധത്തെയും കരാറുകളെയും ഇത് ബാധിക്കും.

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തെ ട്രംപ് ഇല്ലാതാക്കാന്‍ സാധ്യതയേറെയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ് ചുമത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ വന്‍ നികുതി യുഎസ്സില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്നുവെന്ന് മുമ്പ് ട്രംപ് ആരോപിച്ചിരുന്നു. താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയാല്‍ ഇന്ത്യയിലെ ഐടി, ഫാര്‍മസ്യൂട്ടിക്കല്‍, ടെക്സ്‌റ്റൈല്‍ സെക്ടറുകളെ ബാധിക്കും.

തൊഴില്‍മേഖലയ്ക്ക് വന്‍ ഭീഷണി


യുഎസ്സിലെ തൊഴില്‍ മേഖലയെ ഇന്ത്യക്കാര്‍ വലിയ രീതിയില്‍ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ ട്രംപ് കുടിയേറ്റത്തെ നിയന്ത്രിക്കാനാണ് താല്‍പര്യപ്പെടുന്നത്. എച്ച് 1ബി വിസാ പദ്ധതിയില്‍ വലിയ നിയന്ത്രണം ട്രംപ് 2.0യില്‍ പ്രതീക്ഷിക്കാം. ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്തും ഇന്ത്യ പ്രൊഫഷണലുകളെ ഈ നിലപാട് ബാധിച്ചിരുന്നു. വിദേശ ജോലിക്കാര്‍ക്ക് നിരവധി നിയന്ത്രണങ്ങളാണ് ട്രംപ് കൊണ്ടുവന്നത്.

ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകളെയും, ടെക്നോളജി കമ്പനികളില്‍ ജോലി ചെയ്യുന്നവരെയും ഈ നടപടികള്‍ ബാധിച്ചിരുന്നു. ഇവ തിരിച്ചുവന്നാല്‍ ഇന്ത്യയെ ആണ് കൂടുതലായി ബാധിക്കുക. യുഎസ്സിലെ ഐടി മേഖല ഇന്ത്യക്കാരെയാണ് കൂടുതലായി ആശ്രയിക്കുന്നത്. കമ്പനികളെയും ഈ നടപടികള്‍ ബാധിക്കും.

അതേപോലെ മുന്‍പ് റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ പങ്കുവെച്ച ട്വീറ്റാണ് ചര്‍ച്ചയാവുന്നത്. ഡൊണാള്‍ഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ അധികാരത്തിലേറി ആദ്യ ദിവസം തന്നെ പൊതു കുടിവെള്ളത്തില്‍ നിന്ന് ഫ്‌ലൂറൈഡ് നീക്കം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ജനുവരി 20 ന് ട്രംപ് വൈറ്റ് ഹൈസ് എല്ലാ യുഎസ് ജലസംവിധാനങ്ങളോടും പൊതുജലത്തില്‍ നിന്ന് ഫ്‌ലൂറൈഡ് നീക്കാന്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കും കെന്നഡി എക്‌സില്‍ കുറിച്ചു. അസ്ഥി ഒടിവുകള്‍, ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡേഴ്‌സ് തുടങ്ങിയ വിവിധ ആരോഗ്യ അപകടങ്ങളുമായി ബന്ധപ്പെട്ട ഒരു വ്യാവസായിക മാലിന്യമാണ് ഫ്‌ലൂറൈഡ് എന്നാണ് റോബര്‍ട്ട് കെന്നഡി പറയുന്നത്. ട്രപും മെലാനിയ ട്രംപും അമേരിക്കയെ വീണ്ടും ആരോഗ്യമുള്ളതാക്കാന്‍ ശ്രമിക്കുന്നുലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഫ്‌ലൂറൈഡിനെതിരെ തുടര്‍ച്ചയായ എതിര്‍പ്പിന് ശേഷമാണ് ഈ പ്രസ്താവന. ഈ നിലപാടിനെ മെഡിക്കല്‍ സമൂഹം പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ കെന്നഡിയെ ഹെല്‍ത്ത് കെയര്‍ പോളിസിയിലെ പ്രധാന വ്യക്തിയാക്കുമെന്ന് മുമ്പ് വാഗ്ദാനം ചെയ്ത ട്രംപ്, അത്തരം നിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്യാന്‍ തയ്യാറാണ് എന്നാണ് വിവരം.

എന്താണ് ഫ്‌ളൂറൈഡ്?

പ്രകൃതിദത്തമായ ഒരു ധാതുവായ ഫ്‌ളൂറൈഡ് പല്ല് നശിക്കുന്നത് തടയാന്‍ പൊതു കുടിവെള്ളത്തില്‍ ചേര്‍ക്കുന്നു. ഇത് നിരവധി ആരോഗ്യ അധികൃതരും അംഗീകരിക്കുന്ന ഒന്നാണ് ഇത്. ഫ്‌ളൂറൈഡ് ഒരു സ്വാഭാവിക പദാര്‍ത്ഥമാണെന്ന് ആര്‍ എം ഐ ടി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഒലിവര്‍ ജോണ്‍സ് ഗാര്‍ഡിയനോട് പറഞ്ഞു. ഇത് ഒരു വ്യാവസായിക മാലിന്യമല്ലെന്നും പറയുന്നു.

ഫ്‌ളൂറൈഡിന്റെ ഗുണങ്ങളെക്കുറിച്ച് ദന്ത വിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്. പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്തുകയും കാവിറ്റിയില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ക്യാന്‍സര്‍ അല്ലെങ്കില്‍ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമായി ഫ്‌ളൂറെഡിനെ ബന്ധിപ്പിക്കുന്ന പഠനങ്ങള്‍ അനിശ്ചിതത്വത്തിലാണ്.

കെന്നഡിയുടെ അവകാശ വാദങ്ങള്‍ പോലെ കുടിവെള്ളത്തിലെ ഫ്‌ളൂറൈഡ് ഓസ്റ്റോയോപൊറോസിസ്, അസ്ഥി ഒടിവുകള്‍ അല്ലെങ്കില്‍ ക്യാന്‍സര്‍ പോലെയുള്ള അവസ്ഥകളുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും പഠനത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും പറയുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam