ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നിര്‍ണ്ണായക നീക്കവുമായി ഗവര്‍ണര്‍.
വിസി നിയമനത്തിനായി മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളിയ ഗവര്‍ണര്‍ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ. പ്രിയ ചന്ദ്രനെയും വൈസ് ചാന്‍സലര്‍മാരായി ശുപാര്‍ശ ചെയ്തു.
ഇക്കാര്യം ഗവര്‍ണര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഇതോടെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമാകുകയാണ്.
ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചാന്‍സലര്‍ക്ക് കൈമാറിയ മുന്‍ഗണന പാനലില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് ഡോ. സജി ഗോപിനാഥാണ്.
സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് മുഖ്യമന്ത്രി കൈമാറിയ പട്ടികയില്‍ ഡോ. സി സതീഷ് കുമാറായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍, ഈ രണ്ടു പേരുകളും തള്ളിയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഡോ. സിസ തോമസിനെയും, ഡോ. പ്രിയ ചന്ദ്രനെയും വൈസ് ചാന്‍സലര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
