രാഹുൽ മാങ്കൂട്ടത്തിലിന്റെ  മുൻകൂർജാമ്യം തള്ളിയ കോടതിയുത്തരവിൽ നിർണായക വിവരങ്ങൾ 

DECEMBER 4, 2025, 8:53 AM

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസിൽ   പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തൽ. കോടതി ഉത്തരവിന്റെ പകർപ്പ് പുറത്ത് വന്നു. 

മുൻ‌കൂർ ജാമ്യം അനുവദിക്കാനുള്ള അധികാരം ഈ കേസിൽ പ്രയോഗിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പരാതി വൈകിയത് എന്തു കൊണ്ടാണെന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. രാഹുലിനെതിരായ രണ്ടാമത്തെ കേസ്, ആദ്യ കേസിലെ ജാമ്യം തീർപ്പാക്കുന്നതിൽ പരിഗണിച്ചില്ല. ഇതിന്റെ അന്വേഷണം പ്രാഥമിക തലത്തിൽ നടക്കുകയാണെന്ന് കോടതി വ്യക്തമാക്കി.

 പെൺകുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളിൽ നിന്ന് വ്യക്തമാണെന്നാണ് ഡിജിറ്റൽ തെളിവുകളടക്കം പരിശോധിച്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി, ജാമ്യാപേക്ഷ തള്ളികൊണ്ട് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. 

vachakam
vachakam
vachakam

ഗർഭഛിദ്രം നടത്താൻ രാഹുൽ നിർബന്ധിച്ചുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. യുവതി എതിർത്തിരുന്നുവെന്നതിനും തെളിവുണ്ട്.

രാഹുലുമൊത്തുള്ള നല്ല ഭാവി ജീവിതം പരാതിക്കാരി പ്രതീക്ഷിച്ചിരുന്നു. അബോർഷൻ സമ്മർത്തതിന് വഴങ്ങുകയായിരുന്നുവെന്നതിനും പ്രദമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതിയുത്തരവിൽ പറയുന്നു.  പ്രതിക്ക് ജാമ്യം നൽകരുതെന്നും സമാനമായ കുറ്റകൃത്യത്തിലേര്‍പ്പെടുന്നയാളാണെന്നും തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷനും കോടതിയിൽ വാദിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam