ഇറാനുമായി റഷ്യയുടെ സഹകരണം പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന റഷ്യന്‍ ഇറാന്‍ സഹകരണത്തെ ലോക രാജ്യങ്ങള്‍ ഭയത്തോടെയാണ് നോക്കി കാണുന്നത്. പ്രത്യേകിച്ച് ഇസ്രയേലും ഉക്രെയിനും. കാരണം മറ്റന്നുമല്ല ഇറാനുമായി ആണവ മേഖലയിലും റഷ്യ ലക്ഷ്യമുടുന്നു എന്നതാണ്. ഹമാസ് തലവന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇസ്രയേലിനെതിരെ പതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരിക്കെ തന്നെയാണ് റഷ്യ ഇറാനുമായി ശക്തമായ ബന്ധം സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പരസ്പര ബന്ധവും സഹകരണവും ഊട്ടി ഉറപ്പിക്കുന്നതിനായി മോസ്‌കോയും ഇറാനും തമ്മില്‍ സമീപ ഭാവിയില്‍ തന്നെ സമഗ്രമായ അന്തര്‍ സംശ്താന കരാരിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
നയതന്ത്രജ്ഞന്‍ പറയുന്നതനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ ധാരാളം ഉപയകക്ഷി പദ്ധതികളും ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നടക്കുന്നുണ്ടെന്നുമാണ് വിദേശകാര്യ വ്യക്തമാക്കുന്നത് മോസ്‌കോയില്‍ നടന്ന സ്റ്ററ്റേ് ഇന്‍സ്റ്ററ്യൂട്ട് ഇന്റര്‍ നാഷണല്‍ റിലേഷന്‍സിലാണ് പുതിയ ഇറാന്‍ റഷ്യ പങ്കാളിത്തത്തെ കുറിച്ച് വിദേശ കാര്യമന്ത്രി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി സുപ്രധാന ചുവട് വെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ചില സങ്കേതിക കാര്യങ്ങള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. റഷ്യയുമായുള്ള സഹകരണം രൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി.
പ്രധാന ലോജിസ്റ്റിക് ഇടനാഴികളെക്കുറിച്ച് വിദേശ കാര്യ മന്ത്രി വ്യക്തമാക്കുകയുണ്ടായി. അതായത് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നിന്ന് പേര്‍ഷ്യന്‍ ഗള്‍ഫിലേയ്ക്കും പിന്നീട് ഇന്ത്യന്‍ മഹാസമുദ്രത്തിലേയ്ക്കും എളുപ്പത്തില്‍ പോകാന്‍ റഷ്യയെ അനുവദിക്കുന്ന ഇടനാഴി. ഇറാനിയന്‍ നോര്‍ത്ത് സൗത്താണെന്നും ഇത് യാത്രാ സമയവും ചെലവും ഗണ്യമായി കുറയ്ക്കുമെന്ന് അദേഹം വ്യക്തമാക്കി.
യൂറപ്പ് ഇള്‍പ്പെടെ ഇന്ത്യ, ഇറാന്‍ അസര്‍ഹര്‍ജാന്‍ മധ്യേഷ്യ എന്നിവിടങ്ങളില്‍ ചരക്കുനീക്കുന്നതിനും മറ്റുമായി ബന്ധിപ്പിക്കുന്ന 7200 കിലോ മീറ്റര്‍ നീളമുള്ള മള്‍ട്ടമോഡ് ട്രാന്‍സിസ്റ്റ് സംവിധാനമാണ് ഇന്റര്‍ നാഷണല്‍ നോര്‍ത്ത് സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍. റഷ്യയ്ക്കുേല്‍ പാശ്ചാത്ത്യ ഉപരോധം ഉണ്ടായപ്പോള്‍ ഏഷ്യയിലേയ്ക്കും മിഡിലീസ്റ്റിലേയ്ക്കും തങ്ങളുടെ തങ്ങളിടെ വ്യാപാരപാതകള്‍ മാറ്റാന്‍ റഷ്യയെ ഇത് വളരെയേറെ സഹായിച്ചിരുന്നു. ആണവകരാറിനെക്കുറിച്ചും വിദേശകാര്യമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിനെ സംബന്ധിച്ച് ഇത് വന്‍ഭീഷണിയാണ്. റഷ്യയും ഇറാനും പാശ്ചാത്യ ഉപരോധത്തന് കീഴിലായ സാഹചര്യമാണ് ഇരുവരെയും കൂടുതല്‍ അടുപ്പിച്ചിരിക്കുന്നത്. റഷ്യന്‍ ചേരിയുമായി ഇറാനുള്ള ബന്ധം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതില്‍ ഭയപ്പെടേണ്ടത് ഇശ്രായോല്‍ മാത്രമല്ല, മറിച്ച് അമേരിക്ക കൂടിയുമാണ്. അതാകട്ടെ വളരെ വ്യക്തവുമാണ്.
മാത്രല്ല ഉക്രെയ്നുമായുള്ള യുദ്ധത്തില്‍ തിരിച്ചടികള്‍ നേരിടുന്ന സാഹചര്യത്തില്‍ ഇറാനുമായി കൈകോര്‍ക്കാനുള്ള റഷ്യയുടെ നീക്കത്തില്‍ ആശങ്ക പങ്കുവെച്ചിരിക്കുകയാണ് ബ്രിട്ടനും അമേരിക്കയും. ഉക്രെയ്നില്‍ ബോംബിടാന്‍ ഇറാന്‍ റഷ്യക്ക് ബാലിസ്റ്റിക് മിസൈലുകള്‍ നല്‍കിയതിന് പകരമായി റഷ്യ ഇറാനുമായി ആണവ രഹസ്യങ്ങള്‍ പങ്കുവെച്ചുവെന്ന റിപ്പോര്‍ട്ടിലാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും വിഷയത്തില്‍ ആശങ്ക ഉയര്‍ത്തിയത്.
ഇറാന്‍ അണുബോംബ് നിര്‍മ്മിക്കുക എന്ന ദീര്‍ഘകാല ലക്ഷ്യത്തോടെ യുറേനിയം സമ്പുഷ്ടമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് ഇരുരാജ്യങ്ങളും സൈനിക സഹകരണം ശക്തമാക്കിയതെന്ന് ബൈഡനും സ്റ്റാര്‍മറും ചൂണ്ടിക്കാട്ടി. ആണവ സാങ്കേതികവിദ്യ ഇറാന് ലഭിക്കുന്ന തരത്തിലുള്ള വ്യാപാരങ്ങളിലെ അപകടസാധ്യതയും ഉച്ചകോടിയില്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തിട്ടുണ്ട്.
യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായി ലണ്ടന്‍ സന്ദര്‍ശിച്ചപ്പോഴും സമാന ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇറാന് റഷ്യയിലേക്ക് മിസൈല്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് അന്ന് ചര്‍ച്ചകള്‍ പുരോഗമിച്ചത്.
'അതിന്റെ ഭാഗമായി, ആണവ പ്രശ്നങ്ങളും ചില ബഹിരാകാശ വിവരങ്ങളും ഉള്‍പ്പെടെ ഇറാന്‍ തേടുന്ന സാങ്കേതികവിദ്യ റഷ്യ പങ്കിടുന്നു. ഇത് രണ്ട് വഴിയുള്ള തെരുവാണ്,' ബ്ലിങ്കന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും, ഇത് ലോകമെമ്പാടും വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും ബ്ലിങ്കന്‍ ആരോപിച്ചു.
ഇറാന്റെ അത്യധികം സമ്പുഷ്ടമായ യുറേനിയം ശേഖരത്തെക്കുറിച്ച് ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയും സംയുക്തമായി കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. യുറേനിയം ശേഖരം ഗണ്യമായി വളര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്നും നാല് ന്യൂക്ലിയര്‍ ബോംബുകള്‍ ഉണ്ടാക്കാന്‍ പാകത്തിന് അവ വളര്‍ന്നിരിക്കുന്നുവെന്നും ഈ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, ഈ ഘട്ടത്തില്‍ ആണവായുധം നിര്‍മിക്കാന്‍ ഇറാന് എത്രത്തോളം സാങ്കേതിക പരിജ്ഞാനം ഉണ്ടെന്നോ എത്ര വേഗത്തില്‍ അത് ചെയ്യാന്‍ കഴിയുമെന്നോ വ്യക്തമല്ല. പരിചയസമ്പന്നരായ റഷ്യന്‍ വിദഗ്ധരുമായി പ്രവര്‍ത്തിക്കുന്നത് അല്ലെങ്കില്‍ റഷ്യയില്‍ നിന്ന് ലഭിക്കുന്ന അറിവ് ഉപയോഗിക്കുന്നത് നിര്‍മ്മാണ പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കും. എന്നാല്‍ ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഇറാന് നിഷേധിച്ചിട്ടുണ്ട്.
യുഎസുമായും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായും ഉപരോധം ഒഴിവാക്കുന്നതിന് പകരമായി ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്താന്‍ ഇറാന്‍ 2015 ല്‍ ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ അന്നത്തെ യുഎസ് പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കന്‍ നോമിനിയുമായ ഡൊണാള്‍ഡ് ട്രംപ് 2018 ല്‍ ഈ കരാര്‍ ഉപേക്ഷിച്ചു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1