കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയില്‍ പടര്‍ന്നുപിടിച്ച വന്‍ കാട്ടുതി നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കാറ്റ് കുറഞ്ഞു നില്‍ക്കുന്നതിനാല്‍ അഗ്നിശമന സേനാംഗങ്ങള്‍ കാട്ടുതീ നിയന്ത്രിക്കുന്നതില്‍ കുറെയൊക്കെ വിജയിച്ചിട്ടുണ്ട്.
രണ്ട് ദിവസം വീശിയ അപകടകരമായ കാറ്റാണ് കാട്ടുതീ കൂടുതല്‍ വഷളാക്കിയത്. വീടുകളടക്കം 132 കെട്ടിടങ്ങളാണ് കാട്ടുതീയില്‍ നശിച്ചത്. വാരാന്ത്യത്തില്‍ കാറ്റ് കുറഞ്ഞത് അഗ്‌നിശമന സേനാംഗങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
3,500 വീടുകളില്‍ ആളുകളെ പുനരധിവസിപ്പിച്ചെങ്കിലും 2,000 വീടുകളിലെ താമസക്കാര്‍ക്ക് ഇപ്പോഴും തിരികെ പോകാന്‍ കഴിഞ്ഞിട്ടില്ലെന്ന് വെഞ്ചുറ കൗണ്ടി ഷെരീഫ് ജെയിംസ് ഫ്രൈഹോഫ് പറഞ്ഞു,
വെഞ്ചുറ കൗണ്ടിയില്‍ ബുധനാഴ്ച രാവിലെ ആരംഭിച്ച മൗണ്ടന്‍ ഫയര്‍ 32 ചതുരശ്ര മൈല്‍ (ഏകദേശം 83 ചതുരശ്ര കിലോമീറ്റര്‍) ആയി വളര്‍ന്നിട്ടുണ്ട്. വെഞ്ചുറ കൗണ്ടിയിലെ കാമറില്ലോയ്ക്ക് ചുറ്റുമുള്ള സബര്‍ബന്‍ പരിസരങ്ങളിലും കാര്‍ഷിക മേഖലകളിലുമായി ഏകദേശം 3,500 കെട്ടിടങ്ങള്‍ക്ക് തീ ഭീഷണിയായതിനാല്‍ മൂന്ന് ദിവസങ്ങളിലായി ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്