ഷിക്കാഗോ: എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 41-ാമത്തെ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 7 ശനി വൈകിട്ട് 5 ന് മാർതോമാശ്ലീഹ സീറോമലബാർ കാതലിക് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ (5000 St. Charles Rd Bellwood) ആരംഭിക്കും.
ഭക്തിനിർഭരമായ പ്രദക്ഷിണത്തിനുശേഷം ആരാധനയും പൊതുസമ്മേളനവും എക്യുമെനിക്കൽ കൗൺസിലിലെ അംഗങ്ങളായ 17 ദേവാലയങ്ങളിൽ നിന്നും മനോഹരങ്ങളായ സ്‌കിറ്റുകൾ, ഗാനങ്ങൾ, നൃത്തങ്ങൾ എന്നിവയും അരങ്ങേറും. 17 ദേവാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ഉൾപ്പെടുത്തി എക്യുമെനിക്കൽ ക്വയർ പ്രത്യേക ഗാനങ്ങൾ ആലപിക്കും.
ക്രിസ്മസ് ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിന് റവ. ഫാദർ ഹാം ജോസഫ് (ചെയർമാൻ) ആന്റോ കവലയ്ക്കൽ (കൺവീനർ) ഏലിയാമ്മ പുന്നൂസ് (പ്രോഗ്രാം കോർഡിനേറ്റർ) ഉൾപ്പെടെ 20 അംഗ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
ജേക്കബ് ജോർജ് (ക്വയർ കോർഡിനേറ്റർ), ജോൺസൺ കണ്ണൂക്കാടൻ, റോഡ്‌നി സൈമൺ, ജോർജ് മാത്യു സാറ വർഗീസ്, ഏബ്രഹാം ജോർജ്, ജോയ്‌സ് ചെറിയാൻ, സിബി മാത്യു, ഷീബ ഷാബു (സ്‌റ്റേജ്), ആഗ്‌നസ് തെങ്ങുംമൂട്ടിൽ, സുശീല ജോൺസൺ, സിബിൾ ഫിലിപ്പ്, സിനിൽ ഫിലിപ്പ്, മഞ്ജു ബേബി, കാർമൽ തോമസ് (ഗ്രീൻ റൂം), ജെയിംസ് പുത്തൻ പുരയിൽ, സൈമൺ തോമസ് (ഫുഡ്), മാത്യു മാപ്ലേട്ട്, വർഗീസ് ഫലിപ്പ് (വോളന്റിയർ ക്യാ്ര്രപൻസ്) എന്നിവർ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നു.
അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവും, അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് പിതാവും എക്യുമെനിക്കൽ കൗൺസിലിന്റെ രക്ഷാധികാരികളാണ്.
റവ. സഖറിയാൽ തേലാപ്പിള്ളിൽ കോർ എപ്പിസ്‌കോപ്പ (പ്രസിഡന്റ്), റവ. ജോ വർഗീസ് മലയിൽ (വൈസ് പ്രസി), പ്രേംജിത്ത് വില്യം (സെക്രട്ടറി), ബീന ജോർജ് (ജോ. സെക്ര), ജോക്കബ് കെ. ജോർജ് (ട്രഷറർ), വർഗീസ് പാലമലയിൽ (ജോ. ട്രഷറർ)എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങൾ എക്യുമെനിക്കൽ കൗൺസിലിന് നേതൃത്വം നൽകുന്നു.
ക്രിസ്മസ് ആഘോഷം കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സഹായ പദ്ധതി, യുവജനങ്ങൾക്കുള്ള ക്രിക്കറ്റ്, ബാസ്‌കറ്റ്‌ബോൾ, വോളിബോൾ ടൂർണമെന്റുകൾ വനിത വിഭാഗം നടത്തുന്ന വിനോദ സഞ്ചാര യാത്രകൾ, സൺഡേ സ്‌കൂൾ കലാമേള, ടാലന്റ് നൈറ്റ്, വേൾഡ് ഡേ പ്രയർ, കുടുംബ സമ്മേളനം, യൂത്ത് റിട്രീറ്റ്, എക്യുമെനിക്കൽ കൺവെൻഷൻ തുടങ്ങിയവയും എക്യുമെനിക്കൽ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്