വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡനും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബുധനാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതിന് ശേഷമുള്ള ഇവരുടെ ആദ്യ കൂടിക്കാഴ്ചയാണ് 13ന് നടക്കുക.
ബൈഡനും ട്രംപും രാവിലെ 11 മണിക്ക് പ്രസിഡന്റിന്റെ ഓഫീസില്‍ യോഗം ചേരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി പ്രസ്താവനയില്‍ പറഞ്ഞു.
സ്ഥാനമൊഴിയുന്ന പ്രസിഡന്റും വരാനിരിക്കുന്ന പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച യുഎസില്‍ പതിവാണ്. ഇത് അമേരിക്കയുടെ ജനാധിപത്യത്തിന് കീഴിലുള്ള സമാധാനപരമായ അധികാര കൈമാറ്റത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നതാണ്. എങ്കിലും 2020-ല്‍, പരാജയപ്പെട്ട ട്രംപ് ബൈഡനെ ഇത്തരമൊരു കൂടിക്കാഴ്ചക്ക് ക്ഷണിച്ചില്ല.
സമാധാനപരവും അച്ചടക്കത്തോടെയുമുള്ള പരിവര്‍ത്തനം ഉറപ്പാക്കാന്‍ തന്റെ ഭരണകൂടം തന്നോടൊപ്പം പ്രവര്‍ത്തിക്കുമെന്ന് ഈ ആഴ്ച ആദ്യം ജോ ബൈഡന്‍ ഡൊണാള്‍ഡ് ട്രംപിന് ഉറപ്പ് നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്