ഫ്ളോറിഡ: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ ടെക് സംരംബകനും സുഹൃത്തുമായ ഇലോണ്‍ മസ്കിനൊപ്പം ഗോള്‍ഫ് കളിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ട്രംപിനൊപ്പം ചെറുമകള്‍ കെയ് ട്രംപും മസ്കിന്റെ മകന് സിയും ഉണ്ടായിരുന്നു.
ന്യൂസ്മാക്സ് മീഡിയയുടെ സിഇഒ ക്രിസ്റ്റഫര്‍ റൂഡിയും ഞായറാഴ്ച ഗോള്‍ഫ് ക്ലബ്ബില്‍ എത്തിയിരുന്നു. ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ ഡൊണാള്‍ഡ് ട്രംപുമായും ഇലോണ്‍ മസ്കുമായും സംഭാഷണം നടത്തിയെന്ന് അദ്ദേഹം എക്സില്‍ പോസ്റ്റ് ചെയ്തു.
2024 സെപ്തംബര്‍ 15-ന് ട്രംപിനെതിരെ നടന്ന രണ്ടാമത്തെ വധശ്രമത്തിന്റെ വേദിയാണ് ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്. ജൂലൈയില്‍ പെന്‍സില്‍വാനിയയിലെ ബട്ട്ലറില്‍ നടന്ന റാലിയില്‍ വെച്ചാണ് ട്രംപിന് നേരെ ആദ്യ വധശ്രമം ഉണ്ടായത്. രണ്ടാം വധശ്രമത്തിന് ശേഷം ആദ്യമായാണ് ട്രംപ് ഗോള്‍ഫ് കളിക്കാന്‍ എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്