ഷിക്കാഗോ: ഷിക്കാഗോയിലെ അപ്പസ്‌തോലികസഭകളുടെ കൂട്ടായ്മയായ ഷിക്കാഗോ എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്തവസഭകളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് സൺഡേ സ്‌കൂൾ ഫെസ്റ്റിവൽ ഈ വരുന്ന നവംബർ 16ന് ഷിക്കാഗോയിലെ ബെൻസൻവില്ലിൽ സംഘടിപ്പിക്കുന്നു.
സേക്രഡ്ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയമാണ് ഈ കലാമേളയ്ക്ക് ആതിഥ്യമരുളുന്നത്. നൂറുകണക്കിനു കുട്ടികൾ പങ്കെടുക്കുന്ന സൺഡേ സ്‌കൂൾഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. റവ. തോമസ് മാത്യു, റ്റീന തോമസ് നെടുവാമ്പുഴ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
കുഞ്ഞുങ്ങളുടെ ക്രൈസ്തവവിശ്വാസ ജീവിതത്തെ ആഴപ്പെടുത്താൻ ഉപകരിക്കുന്ന മത്സരയിനങ്ങളാണ് ഈ കലാമേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് എന്നിവർ രക്ഷാധികാരികളായ എക്യുമെനിക്കൽ കൗൺസിലിന് ഇപ്പോൾ നേതൃത്വം നൽകുന്നത് റവ. സഖറിയാ തേലാപ്പിള്ളിൽ കോർ എപ്പിസ്‌കോപ്പ (പ്രസിഡന്റ്), റവ. ജോ വർഗീസ് മലയിൽ (വൈസ് പ്രസി.), പ്രേംജിത്ത് വില്യം (സെക്രട്ടറി), ബീന ജോർജ് (ജോ. സെക്ര), ജോക്കബ് കെ. ജോർജ് (ട്രഷറർ), വർഗീസ് പാലമലയിൽ (ജോ. ട്രഷറർ) എന്നിവരാണ്.
ഏലിയാമ്മ പുന്നൂസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്