വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിരോധ സെക്രട്ടറി ആരാവുമെന്നതിനെ ചൊല്ലി ചര്‍ച്ചകള്‍ കൊഴുക്കുന്നു. പെന്റഗണ്‍ പുനര്‍രൂപകല്‍പ്പന ചെയ്യാനും തന്റെ വിശ്വസ്തനെ തലപ്പത്തേക്ക് തിരഞ്ഞെടുക്കാനും അദ്ദേഹം നോക്കുമെന്നത് ഉറപ്പാണ്.
അദ്ദേഹം ഇതുവരെ ഒരു തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പെന്റഗണ്‍ മേധാവികളുടെ പേരുകള്‍ അന്തരീക്ഷത്തില്‍ കറങ്ങി നടപ്പുണ്ട്. ഫ്‌ളോറിഡയിലെ ജനപ്രതിനിധി മൈക്ക് വാള്‍ട്ട്സിനെപ്പോലുള്ളവര്‍ മുതല്‍ ട്രംപിന്റെ ആദ്യ ടേമില്‍ ദേശീയ സുരക്ഷാ തലവനായിരുന്ന, വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ കീത്ത് കെല്ലോഗ് ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് ചര്‍ച്ചയാവുന്നത്.
മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പേരും പറഞ്ഞുകോട്ടിരുന്നു. എന്നാല്‍ പോംപിയോ പുതിയ ഭരണകൂടത്തില്‍ ചേരില്ലെന്ന് ട്രംപ് ശനിയാഴ്ച സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍, ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയിലെ നിരവധി ഉന്നത ജോലികളിലേക്ക് ആളുകളെ ആവശ്യമുണ്ട്. യുദ്ധങ്ങളില്‍ യുഎസ് ഇടപെടല്‍ അവസാനിപ്പിക്കാനും ഇറാനെതിരെ കടുത്ത നിലപാട് തുടരാനും യുഎസ്-മെക്സിക്കോ അതിര്‍ത്തി നിയന്ത്രിക്കാന്‍ സൈന്യത്തെ ഉപയോഗിക്കാനുമുള്ള തന്റെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നവരിലേക്ക് ട്രംപ് ചായുമെന്ന് പ്രതീക്ഷിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്