ടെഹ്‌റാൻ: ഡൊണാൾഡ് ട്രംപിനെ വധിക്കാൻ പദ്ധതിയിട്ടെന്ന അമേരിക്കയുടെ ആരോപണം നിഷേധിച്ചു ഇറാൻ. പ്രചരിക്കുന്ന വിവരങ്ങൾ കെട്ടിച്ചമച്ചതാണെന്നും അങ്ങനെയൊരു കൊലയാളി ഇല്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖി എക്‌സ് പോസ്റ്റിലൂടെ പ്രതികരിച്ചു.
ട്രംപിനെ പ്രസിഡൻ്റായി തിരഞ്ഞെടുത്ത യുഎസിലെ ജനങ്ങളുടെ തീരുമാനത്തെ താൻ മാനിക്കുന്നുവെന്നും രാജ്യങ്ങൾ പരസ്പര ബഹുമാനത്തോടെ മുന്നോട്ടുപോകണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
"ഇപ്പോൾ ... ഒരു പുതിയ സാഹചര്യം കെട്ടിച്ചമച്ചിരിക്കുന്നു ... യഥാർഥത്തിൽ നിലവിലില്ലാത്ത ഒരു കൊലയാളിയെ വച്ച്, ഒരു മൂന്നാംതരം കോമഡി നിർമിക്കാൻ തിരക്കഥാകൃത്തുക്കളെ കൊണ്ടുവന്നിരിക്കുകയാണ്", അറാഖ്‌ചി എക്സില്‍ കുറിച്ചു.
നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനായി ഒരു അഫ്‌ഗാന്‍ പൗരനെ നിയോഗിച്ചെന്നായിരുന്നു അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. ഏഴു ദിവസത്തിനകം വധം നടപ്പിലാക്കണമെന്നായിരുന്നു നിർദേശമെന്നും ഏജൻസി വെളിപ്പെടുത്തി.
ഈ വർഷം ജൂലൈയിലും സെപ്റ്റംബറിലുമായി രണ്ടുതവണ വധശ്രമം നേരിട്ട ഡൊണാള്‍ഡ് ട്രംപിനെ, ഒക്ടോബർ ഏഴിനകം വധിക്കാനായിരുന്നു ഇറാന്‍റെ പദ്ധതിയെന്നാണ് അമേരിക്ക ആരോപിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്