ട്രംപിന്റെ ജപ്പാൻ വാണിജ്യകരാറിൽ ആശങ്കയുമായി യു.എസ്. കാർനിർമ്മാതാക്കൾ. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ജപ്പാനുമായുള്ള പുതിയ കരാറിൽ ജപ്പാൻ വാഹനങ്ങൾക്ക് 15% നിരക്കിൽ ഇറക്കുമതി തീരുവ (tariff) ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇത് അമേരിക്കൻ കമ്പനികൾക്ക് മുൻതൂക്കം നഷ്ടമാക്കും എന്നാണ് അവർ പറയുന്നത്.
“ഈ കരാർ ജപ്പാനിൽ നിന്നുള്ള വാഹനങ്ങൾക്ക് കുറവ് തീരുവ ഈടാക്കുന്നതാണ്. അതിൽ യു.എസിൽ ഇല്ലാത്ത വാഹനങ്ങൾ പോലും ഉൾപ്പെടും” എന്നാണ് American Automotive Policy Council പ്രസിഡന്റ് മാറ്റ് ബ്ലണ്ട് വ്യക്തമാക്കിയത്.അമേരിക്കൻ കമ്പിനികളും തൊഴിലാളികളും തീർച്ചയായും ഇത് കാരണം പിന്നിലാകും എന്നും അവർ ഇപ്പോൾ ഉരുക്ക്, അലുമിനിയം എന്നിവക്ക് 50% വരെയും, മറ്റ് വാഹനഭാഗങ്ങൾക്ക് 25% വരെയും തീരുവകൾ നേരിടുന്നു എന്നും ഇത് അമേരിക്കൻ വാഹന നിർമ്മാതാക്കളെ പ്രതിസന്ധിയിലാകുന്നു എന്നും ജനറൽ മോട്ടോർസ്, ഫോർഡ് എന്നിവയെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ പ്രസിഡന്റ് ബ്ലണ്ട് പറയുന്നു.
ട്രംപ് ഈ കരാർ ജൂലൈ 23-നാണ് പ്രഖ്യാപിച്ചത്. “ഈ കരാർ ആയിരക്കണക്കിന് ജോലികൾ സൃഷ്ടിക്കും, ജപ്പാനുമായുള്ള വ്യാപാരം മെച്ചപ്പെടുത്തും എന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇത് പ്രകാരം 25% യിരുന്ന ഇറക്കുമതി തീരുവ 15% ആക്കുന്നു. ജപ്പാൻ, പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം $550 ബില്ല്യൺ ഡോളർ അമേരിക്കൻ പദ്ധതികളിൽ നിക്ഷേപിക്കും എന്നും വൈറ്റ് ഹൗസ് അറിയിച്ചു. ജപ്പാനിലേക്കുള്ള കയറ്റുമതി സൗകര്യപ്പെടുത്തും എന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ജപ്പാനിൽ ഇപ്പോൾ അമേരിക്കൻ വാഹനങ്ങൾക്ക് നേരെ വരുന്ന റഗുലേറ്ററി തടസ്സങ്ങൾ നീക്കം ചെയ്യും എന്നും, ഡിട്രോയിറ്റ് നഗരത്തിൽ നിന്നുള്ള കാറുകൾ നേരിട്ട് ജപ്പാനിലേക്കയക്കാൻ കഴിയുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
എന്നാൽ ജപ്പാനിൽ വിദേശ വാഹനങ്ങളുടെ വിപണി പങ്കാളിത്തം വെറും 6% മാത്രമാണെന്നും, അവിടെ വിപണി പിടിക്കാൻ ഇതുകൊണ്ട് മാത്രം സാധിക്കില്ലെന്നും ബ്ലണ്ട് വ്യക്തമാക്കി. “അത് വളരെ കഠിനമായത് ആണ്. യഥാർത്ഥത്തിൽ വിപണി പിടിക്കുന്നത് ബുദ്ധിമുട്ടാണ്.” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ജപ്പാൻ മാത്രമല്ല, ബ്രിട്ടനും അവരുടെ ക്വോട്ടാ സംവിധാനങ്ങളിലൂടെ അമേരിക്കൻ വിപണിയിൽ മികച്ച ആനുകൂല്യങ്ങൾ ആണ് നേടുന്നത്. “ഈ കരാർ ജപ്പാനെ മറ്റ് വിദേശ കമ്പിനികളേക്കാൾ കുറഞ്ഞ ചെലവിൽ പ്രവർത്തിക്കാൻ സഹായിക്കും. ഇവിടെ U.S.-ൽ നിർമ്മിച്ചെങ്കിലും വിദേശ ഭാഗങ്ങൾ ഉപയോഗിക്കുന്ന വണ്ടികൾക്കേക്കാളും മുന്നിലാണ് ജപ്പാൻ നിർമ്മാതാക്കൾ. ഇത് ഒരു പുതിയ ട്രെൻഡിന്റെ തുടക്കമായേക്കാം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്