ടെക് ഭീമനായ മൈക്രോസോഫ്റ്റ് അവരുടെ ഫയൽ ഷെയറിംഗ് പ്ലാറ്റ്ഫോമായ ഷെയർ പോയിന്റിനുള്ള തുടർച്ചയായ സൈബർ ആക്രമണങ്ങൾക്കു പിന്നിൽ മൂന്ന് ചൈന ആസ്ഥാനമായ ഹാക്കർ ഗ്രൂപ്പുകളാണ് വ്യക്തമാക്കി രംഗത്ത്. മൈക്രോസോഫ്റ്റ് ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ അറിയിപ്പിൽ ആണ് അവരുടെ SharePoint സെർവറുകൾ മാരകമായ സൈബർ ആക്രമണങ്ങൾ നേരിടുകയാണെന്നും ഈ ആക്രമണത്തിന് പിന്നിൽ മൂന്ന് ചൈനീസ് ഹാക്കർ ഗ്രൂപ്പുകൾ ആണെന്നും വ്യക്തമാക്കിയത്.
SharePoint എന്നത് മൈക്രോസോഫ്റ്റിന്റെ പ്രധാനപ്പെട്ട ഒരു ഫയൽ ഷെയറിംഗ് പ്ലാറ്റ്ഫോമാണ്. ഈ സംവിധാനം വ്യാപാര സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഗവൺമെന്റ് സ്ഥാപനങ്ങളും ഇന്റർനെറ്റിൽ ഡോക്യുമെന്റുകൾ പങ്കുവെക്കാനും ഒരുമിച്ച് ജോലി ചെയ്യാനും ഉപയോഗിക്കുന്നു. എന്നാൽ, ചില സെർവറുകൾ ഇന്റർനെറ്റിൽ നേരിട്ട് കാണാനാകുന്ന രീതിയിൽ ഒരുക്കിയിട്ടുള്ളത് കാരണം ആക്രമണങ്ങൾക്ക് വഴിയൊരുക്കുന്നു.
മൈക്രോസോഫ്റ്റ് ആദ്യമായി ഈ ആക്രമണത്തെക്കുറിച്ച് ഔദ്യോഗികമായി വ്യക്തമാക്കുന്നത് ജൂലൈ 19-ന് ആണ്. പിന്നീട് അവർ ഇതിനെ കുറിച്ച് വ്യക്തമാക്കുന്നത് ഈ കാര്യങ്ങൾ ആണ്. ചൈന ആസ്ഥാനമായ മൂന്ന് ഹാക്കർ ഗ്രൂപ്പുകൾ ആണ് ഈ ആക്രമണത്തിന് ഉത്തരവാദികൾ. അവർ SharePoint സെർവറുകളിലെ സുരക്ഷാ ദൗർബല്യങ്ങൾ (vulnerabilities) ഉപയോഗിച്ച് തെറ്റായ രീതിയിൽ പ്രവേശനം നേടി എന്നും അതിലൂടെ അവർക്ക് അനധികൃതമായി കോഡുകൾ പ്രവർത്തിപ്പിക്കുകയും, പ്രധാനപ്പെട്ട വിവരങ്ങൾ കൈമാറുകയുമായിരുന്നു എന്നും അധികൃതർ വ്യക്തമാക്കുന്നു.
ആക്രമണത്തിന് പിന്നിൽ ആരെല്ലാം എന്നറിയാം
ലിനൻ ടൈഫൂൺ
വയലറ്റ് ടൈഫൂൺ
സ്‌ട്രോം -2603
അതേസമയം വിഷയത്തിൽ മൈക്രോസോഫ്റ്റ് അവരുടെ എല്ലാ SharePoint പതിപ്പുകൾക്കും സുരക്ഷാ അപ്ഡേറ്റുകൾ (security updates) പുറത്തിറക്കിയിട്ടുണ്ട്.
ഉപഭോക്താക്കൾക്കായുള്ള നിർദ്ദേശങ്ങൾ:
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്