ഡാളസ്: ഡാളസ് ലവ് ഫീൽഡ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ 67 വയസ്സുകാരി റെബേക്ക ഫിലിപ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം 6:45 ഓടെ വിമാനത്താവളത്തിലെ ഗേറ്റ് 10ൽ വെച്ചാണ് സംഭവം.
ഒർലാൻഡോയലേക്ക് പോകേണ്ടിയിരുന്ന സൗത്ത്‌വെസ്റ്റ് എയർലൈൻസ് വിമാനത്തിൽ നിന്ന് മദ്യപിച്ചതിനെ തുടർന്ന് ഫിലിപ്‌സിനെ പുറത്താക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ ബാഗിൽ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തിയത്. 'ശരി, അതിൽ ഒരു ബോംബുണ്ട്. അതെങ്ങനെ? ഇപ്പോൾ നിങ്ങൾക്ക് അത് അഴിച്ചുമാറ്റാൻ കഴിയുമോ?' എന്ന് ഫിലിപ്‌സ് എയർലൈൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി പോലീസ് അറിയിച്ചു.
ഇതിനെ തുടർന്ന് വിമാനത്തിലെ എല്ലാ യാത്രക്കാരെയും പുറത്തിറക്കുകയും, വിമാനം രണ്ടോ മൂന്നോ മണിക്കൂർ വൈകുകയും ചെയ്തു. ഡാളസ് പോലീസ് സ്ഥലത്തെത്തി ഗേറ്റും പരിസരവും അടച്ചുപൂട്ടി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി. ബാഗ് പരശോധിച്ച ശേഷം ബോംബില്ലെന്ന് സ്ഥിരീകരിക്കുകയും, വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുകയും ചെയ്തു. ബാഗ് ഫിലിപ്‌സിന് തിരികെ നൽകി.
തീവ്രവാദ ഭീഷണി മുഴക്കിയതിന് ഫിലിപ്‌സിനെ അറസ്റ്റ് ചെയ്തു. ഇത് മൂന്നാം ഡിഗ്രി കുറ്റകൃത്യമാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്