വാഷിംഗ്ടണ്‍: ആല്‍ഫബെറ്റിന്റെ ഓഹരി മൂല്യം സര്‍വകാല റെക്കോഡിലെത്തിയതോടെ ബില്യണറായി സിഇഒ സുന്ദര്‍ പിച്ചൈ. ഇന്ത്യന്‍ വംശജനായ സിഇഒയുടെ കൈവശമുള്ള ആല്‍ഫബെറ്റ് ഓഹരികളുടെ മൂല്യം 1.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നെന്ന് ബ്ലൂംബെര്‍ഗ് ബില്യണേഴ്സ് സൂചിക പറയുന്നു. ആല്‍ഫബെറ്റില്‍ സുന്ദര്‍ പിച്ചൈയ്ക്ക് 0.02% ഓഹരി പങ്കാളിത്തമാണുള്ളത്.
2023 ന് ശേഷം നിക്ഷേപകര്‍ക്ക് 120% വരുമാനം നല്‍കിയിട്ടുണ്ട് ആല്‍ഫബെറ്റ്. ഇക്കാലയളവില്‍ കമ്പനിയുടെ വിപണി മൂല്യത്തില്‍ ഒരു ട്രില്യണ്‍ ഡോളര്‍ വര്‍ധനയുണ്ടായി. കമ്പനി സ്ഥാപകനല്ലാത്ത ഒരു സിഇഒയ്ക്ക്, പ്രത്യേകിച്ച് ടെക് വ്യവസായത്തില്‍, ഇത് വളരെ അപൂര്‍വമായ ഒരു നേട്ടമാണ്. മെറ്റയുടെ മാര്‍ക്ക് സക്കര്‍ബര്‍ഗ്, എന്‍വിഡിയയുടെ ജെന്‍സന്‍ ഹുവാങ് തുടങ്ങിയ മറ്റ് ഉന്നത എക്‌സിക്യൂട്ടീവുകള്‍ക്ക് അവരുടെ കമ്പനികളിലെ സ്ഥാപക ഓഹരിള്‍ മൂലമാണ് വലിയ സമ്പത്ത് കൈവന്നത്.
ഓഗസ്റ്റില്‍ ആല്‍ഫബെറ്റ് സിഇഒ സ്ഥാനത്ത് പിച്ചൈ 11 വര്‍ഷം പൂര്‍ത്തിയാക്കും. കമ്പനിയെ ഏറ്റവും കൂടുതല്‍ കാലം നയിച്ച സിഇഒയും 53 കാരനായ ഇന്ത്യന്‍ വംശജനാണ്.
ആല്‍ഫബെറ്റ് സഹസ്ഥാപകരായ ലാറി പേജിന് 171.2 ബില്യണ്‍ ഡോളര്‍ ആസ്തിയും സെര്‍ജി ബ്രിന്നിന് 160.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമുണ്ട്. ലോകത്തെ ഏറ്റവും ധനികരായ ഏഴ് ആളുകളില്‍ രണ്ടുപേരും ഇടം പിടിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്