കുടിയേറ്റ കുട്ടികളെ നാടുകടത്താൻ ശക്തമായ നീക്കവുമായി ട്രംപ് ഭരണകൂടം 

JULY 23, 2025, 8:45 PM

അമേരിക്കയിൽ രക്ഷാകർത്താക്കളോ മാതാപിതാക്കളോ ഇല്ലാതെ എത്തിയ കുടിയേറ്റ കുട്ടികളെ വേഗത്തിൽ നാടുകടത്താൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ട്. ഫെഡറൽ ഏജന്റുമാർ 14 മുതൽ 17 വയസ്സുള്ള കുട്ടികളോട് "നിങ്ങൾക്ക് അമേരിക്ക വിട്ടു പോകാൻ തയ്യാറാണോ?" എന്ന് നേരിട്ട് ചോദിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഈ നടപടിയെക്കുറിച്ച് ആഭ്യന്തര സുരക്ഷാ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരും മറ്റൊരു വിശ്വസനീയ ഉറവിടവും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ഇതുവരെ, ഇത്തരത്തിൽ ഉള്ള കുട്ടികളെ ആരോഗ്യ-മാനവശേഷി മന്ത്രാലയത്തിന് കീഴിലുള്ള എജൻസിയിലേക്കാണ് കൈമാറിയിരുന്നത്. ഇവരുടെ സുരക്ഷയും പരിചരണവും അവരാണ് ഏറ്റെടുത്തിരുന്നത്. എന്നാൽ പുതിയ മാർഗനിർദേശപ്രകാരം, മെക്സിക്കോയിലോ കാനഡയിലോ നിന്നല്ലാത്ത കുട്ടികളോടും ഇനി മുതൽ സ്വമേധയാ അമേരിക്ക വിട്ട് പോകണമോ എന്ന് ചോദിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഈ ആഴ്ച അമേരിക്കയുടെ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ഉദ്യോഗസ്ഥർക്കു നൽകിയ നിർദേശമനുസരിച്ച്, കുടിയേറ്റ നിയമലംഘനവുമായി ബന്ധപ്പെട്ട പരിശോധനകളിൽ അവർ കാണുന്ന കുട്ടികളോടൊക്കെ ഈ ചോദ്യമുന്നയിക്കണം. “നിങ്ങൾ സ്വമേധയാ പോയാലോ?” എന്ന ചോദ്യത്തിന് കുട്ടി സമ്മതിച്ചാൽ, ഉടൻ തന്നെ ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ (ICE) കൈയിലേക്കാണ് കുട്ടിയെ കൈമാറുന്നത്. എന്നാൽ ICE 72 മണിക്കൂറിനുള്ളിൽ കുട്ടിയെ സ്വീകരിക്കാതെപോയാൽ, അവരെ HHS വകുപ്പിലേക്ക് കൈമാറും. ഈ പുതിയ നയം 14–17 വയസ്സുള്ള കുട്ടികളെ ലക്ഷ്യമാക്കിഉള്ളതാണെന്ന് ആണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

"ഇത് പഴയ ഭരണകൂടങ്ങളും പ്രയോഗിച്ച രീതിയാണ്" എന്നാണ് ആഭ്യന്തര സുരക്ഷാ വക്താവ് വ്യക്തമാക്കിയത്. കുട്ടികളെ സ്വന്തം രാജ്യങ്ങളിലെ മാതാപിതാക്കളോടോ നിയമപരമായ രക്ഷാകർത്താക്കളോടോ ചേർക്കുക എന്നതായിരുന്നു ഈ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം. 2022-ലെ Trafficking Victims Protection Reauthorization Act (TVPRA) പ്രകാരം, കുടിയേറ്റ കുട്ടികൾക്ക് അമേരിക്കയിൽ പ്രവേശനം നീക്കാൻ തീരുമാനിക്കാൻ അവസരം നൽകുന്നത് നിയമാനുസൃതമാണ്.

“ഈ നിയമം മുൻപ് മെക്സിക്കോയും കാനഡയും ഉൾപ്പെടെ കുറച്ച് രാജ്യങ്ങളിലേക്കായിരുന്നു ബാധകമായിരുന്നത്. ഇപ്പോൾ അത് കൂടുതൽ രാജ്യങ്ങളിലേക്കാണ് വ്യാപിപ്പിക്കുന്നത്,” എന്നായിരുന്നു DHS വക്താവിന്റെ വിശദീകരണം.

അതേസമയം കുട്ടികൾക്ക് സ്വമേധയാ തിരിച്ചുപോകാനുള്ള തീരുമാനം എടുക്കാൻ അർഹതയില്ല എന്നാണ് മനുഷ്യാവകാശ പ്രവർത്തകർ വ്യക്തമാക്കുന്നത്. “ഒരു കുട്ടിക്ക് സ്വമേധയാ രാജ്യം വിടാനുള്ള തീരുമാനം എടുക്കാനുള്ള യോഗ്യതയില്ല. ഈ നടപടികൾ കുട്ടികളെ സദാചാരപരമായ രൂപത്തിൽ ചൂഷണം ചെയ്യുകയാണ്,” എന്ന് Children’s Human Rights at the National Center for Youth Law-ന്റെ ഡയറക്ടർ നെഹ ദേസായി പറഞ്ഞു. 

vachakam
vachakam
vachakam

ട്രംപ് സർക്കാരിന്റെ ശക്തമായ കുടിയേറ്റവിരുദ്ധ നിലപാട് തന്നെയാണ് ഇക്കാര്യത്തിലും കാണാനാകുന്നത്. ട്രംപ് ഭരണകൂടം ഇതിനോടകം തന്നെ നിരവധി കുടിയേറ്റ നയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam