ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റാ, പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന കുട്ടികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന് പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചു രംഗത്ത്. അജ്ഞാതർ സന്ദേശമയയ്ക്കുന്ന അക്കൗണ്ടുകൾയെക്കുറിച്ചുള്ള വിവരങ്ങൾ കാണുന്നതിനുള്ള സൗകര്യവും, ഒരൊറ്റ ടാപ്പിൽ ഇത്തരത്തിൽ ഉള്ള അകൗണ്ടുകൾ ബ്ലോക്കുചെയ്യാനും റിപ്പോർട്ട് ചെയ്യാനും കഴിയുന്ന സംവിധാനവുമാണ് പുതിയതിൽ പ്രധാനപ്പെട്ടത്.
കമ്പനി ബുധനാഴ്ച പ്രഖ്യാപിച്ചതനുസരിച്ച്, 13 വയസ്സിനു താഴെയുള്ള കുട്ടികളുടെ പേരിലുള്ള അക്കൗണ്ടുകൾക്ക് പ്രതികരണങ്ങളായി ലൈംഗിക കുറിപ്പുകൾ എഴുതുകയും, അവരിൽ നിന്ന് ലൈംഗിക ചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്ത 6.35 ലക്ഷം അക്കൗണ്ടുകൾ കമ്പനി നീക്കം ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ 1.35 ലക്ഷം അക്കൗണ്ടുകൾ ലൈംഗിക അഭിപ്രായങ്ങൾ എഴുതിയതും, 5 ലക്ഷം അക്കൗണ്ടുകൾ അവരെ തെറ്റായ രീതിയിൽ സമീപിച്ചതുമായിരുന്നെന്ന് മെറ്റാ വ്യക്തമാക്കി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ മാനസികാരോഗ്യത്തിൽ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള നിരന്തരമായ വിമർശനങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി ഉണ്ടായത്. ചൂഷണം ചെയ്യാനൊരുങ്ങുന്ന മുതിർന്നവരിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക, ചതിയിലൂടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് പിന്നീട് ഭീഷണിപ്പെടുത്തുന്നവരിൽ നിന്ന് അവരെ രക്ഷിക്കുക ഇതൊക്കെ ആണ് പ്രധാന ലക്ഷ്യങ്ങൾ എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
കുട്ടികൾക്ക് മെറ്റാ നൽകുന്ന "സേഫ്റ്റി നോട്ടീസുകൾ" (safety notices) ലഭിച്ചപ്പോൾ, അവരിൽ പലരും അതിലൂടെ ഒന്നിലധികം അക്കൗണ്ടുകൾ ബ്ലോക്കുചെയ്തതായും, രണ്ടര ലക്ഷത്തിലധികം അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്തതായും കമ്പനി വ്യക്തമാക്കി.
അതേസമയം ഈ വർഷം ആദ്യം, കുട്ടികൾ അവരുടെ പ്രായം വ്യാജമായി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ടുകൾ തുറക്കുന്നത് തിരിച്ചറിയാൻ എ ഐ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു. പ്രായം വ്യാജമെന്ന് കണ്ടെത്തിയാൽ, അക്കൗണ്ട് തൽക്ഷണം കുട്ടികളുടെ അക്കൗണ്ടായി മാറ്റപ്പെടും. ഇവയ്ക്ക് കൂടുതൽ നിയന്ത്രണങ്ങളുണ്ട്. ഇത്തരം അക്കൗണ്ടുകൾ ഡിഫോൾട്ടായി സ്വകാര്യമാക്കപ്പെടും. ഇൻസ്റ്റഗ്രാമിൽ 2024 മുതൽ കുട്ടികളുടെ എല്ലാ അക്കൗണ്ടുകളും സ്വകാര്യമാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്