ഫോമ, വി.എസ്. അനുസ്മരണം നടത്തുന്നു: സൂമിലൂടെ വ്യാഴാഴ്ച രാത്രി 10 ന്

JULY 23, 2025, 8:18 PM

ന്യൂയോർക്ക്: കഴിഞ്ഞ ദിവസം വിടപറഞ്ഞ, വിപ്ലവ സൂര്യൻ, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും, കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ സഖാവ് വി.എസ്. അച്യുതാനന്ദനോടു അമേരിക്കൻ മലയാളികൾക്കുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുവേണ്ടി, ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.

ജൂലൈ 24-ാം തീയതി വ്യാഴാഴ്ച രാത്രി 10 മണിക്ക് (EST) സൂമിലൂടെ നടത്തുന്ന ഈ യോഗത്തിലേക്ക് എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നു. ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരളത്തിൽ നിന്നും മന്ത്രിമാരും, എം.എൽ.എ മ്മാരും ഉൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നതാണ്.

പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പോരാളിയായിരുന്ന വി.എസിനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഏവരെയും ഈ സൂം മീറ്റിങ്ങിലേക്കു സ്വാഗതം ചെയ്യുന്നതായി ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.

vachakam
vachakam
vachakam

Zoom ID: 890 6649 8825, PW: 643843

കൂടുതൽ വിവരങ്ങൾക്ക്: ബൈജു വർഗീസ് 914-349-155

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam