ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വാവുബലി തർപ്പണം നടത്തി

JULY 24, 2025, 2:24 AM

ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ കർക്കിടക വാവ് അനുബന്ധിച്ചു വാവുബലി തർപ്പണം (ആടി അമാവാസി തർപ്പണം) വളരെ ഭംഗിയായി നടത്തപ്പെട്ടു. മേൽശാന്തി കാരക്കാട്ടു പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി സജ്ജനങ്ങൾ വാവുബലി തർപ്പണം നടത്തി.

ക്ഷേത്ര സമിതി ഭാരവാഹികളായ അരുൺ ഹരികൃഷ്ണൻ, ജലേഷ് പണിക്കർ, രഞ്ജിത്ത് നായർ, ഒപ്പം ക്ഷേത്ര ജീവനക്കാരും സേവന പ്രവർത്തകരും വളരെ നല്ല സജ്ജീകരണങ്ങൾ ഒരുക്കി. നോർത്ത് ടെക്‌സസിലെ പ്രധാന വിഷ്ണു ക്ഷേത്രങ്ങളിലൊന്നായ ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലേക്ക് ഓരോ വർഷം കഴിയുന്തോറും വാവുബലിക്കും ആണ്ടുബലിക്കും തർപ്പണത്തിനായി എത്തുന്ന ഭക്ത ജനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുണ്ടെന്നു ക്ഷേത്ര പബ്ലിക് റിലേഷൻസ് രവി നായർ അഭിപ്രായപ്പെട്ടു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam