വാഷിംഗ്‌ടൺ: ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിൽ യുഎൻ സമാധാന സേനയ്ക്ക് നേരെ ആക്രമണം നടത്തരുതെന്ന് ഇസ്രയേലിനോട് ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ
48 മണിക്കൂറിനുള്ളിൽ രണ്ട് തവണ യുഎൻ സമാധാന സേനയ്ക്ക് നേരെ ഇസ്രായേൽ വെടിയുതിർത്തതിന് പിന്നാലെയാണ് ജോ ബൈഡൻ്റെ നിർദേശം.
യുഎൻ സമാധാന സേനാംഗങ്ങൾക്ക് നേരെയുള്ള ബോധപൂർവമായ ഏതൊരു ആക്രമണവും അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെയും 1701 ലെ സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിൻ്റെയും ഗുരുതരമായ ലംഘനമാണെന്ന് യുഎൻ സമാധാന സേന നേരത്തെ ഇസ്രായേലിനെ അറിയിച്ചിരുന്നു.
ലെബനനിലെ യുഎൻ ഇടക്കാല സേനയിലെ (യുണിഫിൽ) രണ്ട് ശ്രീലങ്കൻ സൈനികർക്ക് പരിക്കേറ്റതിൻ്റെ ഉത്തരവാദിത്തം ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ഏറ്റെടുത്തിരുന്നു. നകുരയിലെ യുണിഫിൽ ബേസിന് ചുറ്റും ക്യാമ്പ് ചെയ്തിരുന്ന ഐഡിഎഫ് സൈനികർ പെട്ടെന്നുള്ള അപകട മുന്നറിയിപ്പിനെ തുടർന്നാണ് വെടിയുതിർത്തതെന്നാണ് സൈന്യത്തിൻ്റെ വിശദീകരണം. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് ഇസ്രായേൽ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രായേലിൻ്റെ നടപടികളിൽ അപലപിച്ചുകൊണ്ട് ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളുടെ നേതാക്കൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. തങ്ങളുടെ രണ്ട് സൈനികരെ പരുക്കേൽപ്പിച്ച ഐഡിഎഫ് ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്