വാഷിംഗ്ടണ്‍: ഇറാന്‍ ആക്രമണങ്ങള്‍ക്കെതിരെ ഇസ്രയേലിനെ സഹായിക്കാനും ഇസ്രായേലിനെ ലക്ഷ്യമാക്കിയുള്ള മിസൈലുകള്‍ വെടിവെച്ച് വീഴ്ത്താനും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുഎസ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചു. ജോ ബൈഡനും യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ നിന്ന് ആക്രമണം നിരീക്ഷിക്കുന്നുണ്ടെന്നും പതിവായി അപ്ഡേറ്റുകള്‍ സ്വീകരിക്കുന്നുണ്ടെന്നും എന്‍എസ്സി വക്താവ് സീന്‍ സാവെറ്റ് എക്സ് പോസ്റ്റില്‍ പറഞ്ഞു.
'ഇറാന്‍ ആക്രമണങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ പ്രതിരോധത്തെ സഹായിക്കാനും ഇസ്രായേലിനെ ലക്ഷ്യമിടുന്ന മിസൈലുകള്‍ വെടിവയ്ക്കാനും പ്രസിഡന്റ് ബൈഡന്‍ യുഎസ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി,' വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.
മിഡില്‍ ഈസ്റ്റിലെ സമാധാനത്തിന് ഭീഷണിയും അപകടകാരിയുമായ ശക്തിയാണ് ഇറാനെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രതികരിച്ചു.
ഇസ്രായേലിനെ ലക്ഷ്യമാക്കിയുള്ള ഇറാനിയന്‍ മിസൈലുകളെ നേരിടാന്‍ യുഎസ് നേവിയുടെ രണ്ട് ഡിസ്‌ട്രോയറുകള്‍ ഏകദേശം ഒരു ഡസനോളം ഇന്റര്‍സെപ്റ്ററുകള്‍ വിക്ഷേപിച്ചതായി പെന്റഗണ്‍ അറിയിച്ചു. ഇറാനിയന്‍ മിസൈലുകളെ തടസ്സപ്പെടുത്താനും നശിപ്പിക്കാനും തങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കാന്‍ ജോര്‍ദാന്‍ യുഎസിനെ അനുവദിച്ചു.
ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് 'കടുത്ത പ്രത്യാഘാതങ്ങള്‍ക്ക്' തയ്യാറെടുക്കണമെന്ന് അമേരിക്ക ഇറാന് മുന്നറിയിപ്പ് നല്‍കി.
മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക ഇസ്രായേലിനെ പൂര്‍ണമായി പിന്തുണക്കുന്നുണ്ടെന്നും പ്രതികരണത്തെക്കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ആലോചിക്കുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
''ആക്രമണം പരാജയപ്പെടുകയും ഫലപ്രദമല്ലെന്നും തോന്നുന്നു, ഇത് ഇസ്രായേല്‍ സൈന്യത്തിന്റെയും യുഎസ് സൈന്യത്തിന്റെയും ശേഷിയുടെ തെളിവാണ്,'' ബൈഡന്‍ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്