'അമേരിക്കൻ പൗരത്വം വിൽപനയ്ക്കുള്ളതല്ല'; കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ  ട്രംപ് 

JULY 8, 2026, 10:06 PM

വാഷിംഗ്ടൺ: അമേരിക്കയിൽ ജനിക്കുന്നവർക്ക് ഭരണഘടനാപരമായി ലഭിക്കുന്ന പൗരത്വാവകാശം (Birthright Citizenship) വെട്ടിക്കുറയ്ക്കാനുള്ള തന്റെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ വീണ്ടും പുനഃപരിശോധന  ഹർജി നൽകുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 

യു.എസ് ഭരണഘടനയുടെ പതിനാലാം ഭേദഗതി പ്രകാരം അമേരിക്കയിൽ ജനിക്കുന്ന ഏതൊരാൾക്കും പൗരത്വത്തിന് അവകാശമുണ്ടെന്ന വാദം മുൻനിർത്തിയാണ് കഴിഞ്ഞ മാസം സുപ്രീം കോടതി ട്രംപിന്റെ ഉത്തരവ് റദ്ദാക്കിയത്. എന്നാൽ, യാഥാസ്ഥിതിക ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് എഴുതിയ ഈ വിധി നീതി നിഷേധം ആണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

"അമേരിക്കൻ പൗരത്വം വിൽപനയ്ക്കുള്ളതല്ല! വാസ്തവത്തിൽ അതൊരു കുറ്റകൃത്യമാണ്, അതിനാൽ സുപ്രീം കോടതിയുടെ വിധി തെറ്റാണ്. യുഎസ് സുപ്രീം കോടതിയോട് ഞാൻ ഉടൻ തന്നെ പുനഃപരിശോധന  ആവശ്യപ്പെടും," ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

vachakam
vachakam
vachakam

ഒരു കേസിൽ അന്തിമ വിധി പ്രസ്താവിച്ച ശേഷം അതിൽ പുനഃപരിശോധന നടത്താനുള്ള അപേക്ഷകൾ യു.എസ് സുപ്രീം കോടതി വളരെ അപൂർവമായി മാത്രമേ സ്വീകരിക്കാറുള്ളൂ. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇത്തരം ഒരു അപേക്ഷയും കോടതി അംഗീകരിച്ചിട്ടുമില്ല.

അധികാരമേറ്റെടുത്ത ആദ്യ ദിവസം തന്നെ രാജ്യത്തെ നിയമപരവും നിയമവിരുദ്ധവുമായ കുടിയേറ്റങ്ങൾ തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് ട്രംപ് പൗരത്വാവകാശം റദ്ദാക്കിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam