ടെക്‌സസ്: ചൊവ്വയിലേക്ക് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സ്‌പെയ്സ് എക്‌സ് ആളില്ലാ സ്റ്റാര്‍ഷിപ്പുകള്‍ അയക്കുമെന്ന് സ്‌പെയ്‌സ് എക്‌സ് സി.ഇ.ഒ. ഇലോണ്‍ മസ്‌ക്. 20 വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ സ്വയംപര്യാപ്ത നഗരം പടുത്തുയര്‍ത്തുകയെന്ന സ്‌പെയ്സ് എക്‌സിന്റെ ലക്ഷ്യത്തിന്റെ ആദ്യപടിയായാണിത്. എക്‌സിലൂടെ ശനിയാഴ്ചയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്.
ആളില്ലാപ്പേടകം വിജയകരമായി ചൊവ്വയിലിറക്കാനായാല്‍ നാലുവര്‍ഷത്തിനുള്ളില്‍ മനുഷ്യരെയുംകൊണ്ടുള്ള സ്‌പെയ്‌സ് എക്‌സ് പേടകം അങ്ങോട്ടേക്കു കുതിക്കും. പിന്നീട് സ്റ്റാര്‍ഷിപ്പുകളുടെ എണ്ണം പടിപടിയായി വര്‍ധിപ്പിക്കും. എല്ലാ അര്‍ഥത്തിലും മനുഷ്യരാശിയുടെ നിലനില്‍പ്പിന് ഇനി ഒരു ഗ്രഹത്തെമാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ലാഭകരമായ, പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന റോക്കറ്റ് സ്‌പെയ്സ് എക്‌സ് വികസിപ്പിച്ചെന്നും മസ്‌ക് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്