ആയിരങ്ങൾ പങ്കെടുക്കുന്ന തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൻ നേതൃത്വം നൽകും

JUNE 28, 2026, 8:40 AM

ഷിക്കാഗോ: നാല്പതാമത് പിസിനാക്ക് കോൺഫറൻസിന്റെ സമാപനദിവസമായ ജൂലൈ 5 ഞായറാഴ്ച രാവിലെ ആയിരങ്ങൾ പങ്കെടുക്കുന്ന ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്ക് നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ നേതൃത്വം നൽകും. 

അദ്ദേഹത്തോടൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 24 പാസ്റ്റർമാർ ശുശ്രൂഷയിൽ സഹകരിക്കും. പാസ്റ്റർമാരായ പ്രിൻസ്‌പോൾ, ജോൺസൻ ഫിലിപ്പ്, പി.എസ്. മാത്യു, എബി ബെൻ എന്നിവർ മുഖ്യ സഹയികളായി പ്രവർത്തിക്കും.

ഇംഗ്ലീഷ് സെഷനിൽ പാസ്റ്റർ ഫിന്നിതോമസ് തിരുവത്താഴ ശുശ്രൂഷ നടത്തും. കോൺഫറൻസിൽ പങ്കെടുക്കുന്നവരോടൊപ്പം ഷിക്കാഗോ സിറ്റിയിലെ മുഴുവൻ പെന്തക്കോസ്ത് സഭ വിശ്വാസികളും ഈ ശുശ്രൂഷയിൽ പങ്കെടുക്കും.

vachakam
vachakam
vachakam

എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ എന്ന് പറഞ്ഞ  വചനങ്ങളെ അനുസ്മരിച്ച് യേശുവിന്റെ  കഷ്ടാനുഭവങ്ങളെ  ഓർക്കുന്നതിനോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ആയിരക്കണക്കിന് വിശ്വാസികൾ ക്രിസ്തുവിൽ നാം ഒന്ന് എന്ന കൂട്ടായ്മ ബന്ധത്തിന്റെ ചൈതന്യം ഏറ്റെടുത്ത് ശുശ്രൂഷകളിൽ പങ്കാളികളാകും.

പ്രാദേശിക ക്രമീകരണങ്ങൾക്ക് പാസ്റ്റർമാരായ പ്രിൻസ്‌പോളുംജോൺസൺ ഫിലിപ്പുംനേതൃത്വം നൽകും.

കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയകോർഡിനേറ്റർ, 847-912-5578

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam