ഫൊക്കാന കേരള കൺവെൻഷൻ 2027: രജിസ്‌ട്രേഷൻ ആരംഭിച്ചു

OCTOBER 8, 2026, 10:45 PM

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരള കൺവെൻഷൻ 2027 ജനുവരി 11 മുതൽ 13 വരെ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കും. കൺവെൻഷനിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പും ഭാരവാഹികളും അറിയിച്ചു.

അമേരിക്കയിലും കാനഡയിലുമായി നൂറിലധികം അംഗസംഘടനകളുള്ള ഫൊക്കാന, അഞ്ചുലക്ഷത്തിലധികം പ്രവാസി മലയാളികളെ പ്രതിനിധീകരിക്കുന്ന വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ കൂട്ടായ്മയാണ്.

1983ൽ രൂപംകൊണ്ട ഫൊക്കാന നാല് പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസി മലയാളികളുടെ ക്ഷേമത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു. ഫൊക്കാന കേരള കൺവെൻഷനിൽ കേരള ഗവർണർ , മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ കേരളത്തിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും വ്യവസായികളും സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖരും സ്വാധീനമുള്ള പ്രവാസി മലയാളികളും പങ്കെടുക്കും.

vachakam
vachakam
vachakam


പ്രമുഖ വ്യവസായ, സാമൂഹ്യ, ജീവകാരുണ്യ, സാഹിത്യ പ്രതിഭകളെ ആദരിക്കുന്നതിനൊപ്പം വിവിധ ജീവകാരുണ്യ പദ്ധതികൾക്കും കൺവെൻഷനിൽ തുടക്കം കുറിക്കും. അർഹരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, ദുരിതമനുഭവിക്കുന്നവർക്ക് മെഡിക്കൽ സഹായം, ഭവനനിർമാണ പദ്ധതികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.

കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയിലും ഫൊക്കാന പങ്കാളികളാകും. വിവിധ ബിസിനസ് സ്ഥാപനങ്ങൾക്ക് തങ്ങളുടെ ബ്രാൻഡുകൾ പരിചയപ്പെടുത്തുന്നതിനും ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനുമുള്ള അവസരവും കൺവെൻഷൻ ഒരുക്കും.

vachakam
vachakam
vachakam

കേരളത്തിലും വടക്കേ അമേരിക്കയിലുമുള്ള മലയാളി സമൂഹത്തിന്റെ സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായി കേരള കൺവെൻഷൻ 2027 മാറുമെന്ന് സംഘാടകർ അറിയിച്ചു. കേരളാ കൺവെൻഷൻ ചെയർമാനായി മുൻ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് (ഫ്‌ളോറിഡ), കോർഡിനേറ്ററായി മുൻ ഫൊക്കാന പ്രസിഡന്റ് പോൾ കറുകപ്പിള്ളിൽ, രജിസ്‌ട്രേഷൻ കമ്മിറ്റി ചെയർമാനായി കോശി കുരുവിള എന്നിവരും ഫ്രാൻസിസ് കിഴക്കേകൂറ്റ് റിസപ്ഷൻ കമ്മിറ്റി ചെയർമാൻ, ഷീല ജോസഫ് വൈസ് ചെയർപേഴ്‌സണായും പ്രവർത്തിക്കുന്നു.

ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആൻഡോ വർക്കി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജോസി കരക്കാട്ട്, അസോസിയേറ്റ് സെക്രട്ടറി സോണി അമ്പൂക്കൻ, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി ഡോ. അജു ഉമ്മൻ, അസോസിയേറ്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ അസോസിയേറ്റ് ട്രഷറർ ഗ്രേസ് മറിയാ ജോസഫ്, വുമൺസ് ഫോറം ചെയർ ഡോ. ഷൈനി രാജു, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ  സജിമോൻ ആന്റണി എന്നിവരോടൊപ്പം ഫൊക്കാനയുടെ വിവിധ കമ്മിറ്റി അംഗങ്ങളും കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പിന്തുണയും പങ്കാളിത്തവും അഭ്യർഥിക്കുന്നു.

താഴെ കാണുന്ന ലിങ്കിൽ രെജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. റൂമുകൾ പരിമിതമായതിനാൽ രെജിസ്‌ട്രേഷൻ വേഗത്തിൽ തീരുന്നതാണ്.

vachakam
vachakam
vachakam

https://www.zeffy.com/en-US/ticketing/fokana-kerala-convention--2027?impat_chain_source=adoor2%40aol.com

ജിജി ടോം (ഫൊക്കാന പി.ആർ.ഒ)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam