സൗത്ത് ബ്രൺസ്വിക്ക്, ന്യൂജേഴ്സി: ലോക റെക്കോർഡുകളിൽ ഇടംപിടിച്ച് നാല് വയസ്സുകാരൻ അദൈ്വത് ജെയിൻ. ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവെന്ന ഗിന്നസ് ലോക റെക്കോർഡാണ് ന്യൂജേഴ്സിയിലെ സൗത്ത് ബ്രൺസ്വിക്കിൽ നിന്നുള്ള അദൈ്വത് സ്വന്തമാക്കിയത്. 'പാണ്ഡ പബ്ലിഷിങ് ഏജൻസി' വഴി ഈ വർഷം ആദ്യം തന്റെ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ 3 വയസ്സും 345 ദിവസവുമായിരുന്നു അദൈ്വതിന്റെ പ്രായം. 'ഡീനോ ലേൺസ് നോട്ട് ടു വേസ്റ്റ് ഫുഡ്' എന്നാണ് പുസ്തകത്തിന്റെ പേര്.
പുതിയ പ്രീസ്കൂളിൽ ചേർന്നപ്പോൾ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുപോകാൻ അനുവാദമില്ലാതിരുന്ന അദൈ്വതിന്റെ അനുഭവങ്ങളാണ് ഈ പുസ്തകത്തിന് ആധാരം. ഭക്ഷണ പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യമാണ് പുസ്തകത്തിലെ പ്രധാന കഥാപാത്രമായ 'ഡീനോ'യിലൂടെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത്.
ചുവരുകളിൽ വരച്ചുതുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദൈ്വത് തന്റെ കഥ പറയൽ ശേഷി പ്രകടിപ്പിച്ചത്. മകന്റെ ആശയങ്ങളും ചിത്രങ്ങളും ചുരുക്കക്കഥകളാക്കാൻ മാതാപിതാക്കളായ നീരജ് കുമാറും സോണൽ ബൻസാലും കൂടെനിന്നു. 2025 ജൂലൈയിൽ തുടങ്ങിയ പ്രവർത്തനങ്ങൾ 10 മാസം കൊണ്ടാണ് പൂർത്തിയായത്.
ലോകമെമ്പാടും ഇതിനോടകം 1,300ലധികം കോപ്പികൾ വിറ്റഴിഞ്ഞതായും വിൽപ്പന പുരോഗമിക്കുന്നതായും അദൈ്വതിന്റെ പിതാവ് നീരജ് കുമാർ പറഞ്ഞു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ അദ്വൈതിനെ തന്റെ ഓഫിസിൽ വരുത്തി ആദരിച്ചു.
അദൈ്വതിന്റെ 12 കാരിയായ സഹോദരി അവ്യയും ഒരു എഴുത്തുകാരിയും ചിത്രകാരിയുമാണ്. 'ദി കോൾ ഓഫ് ദി നെതർ' ആണ് അവ്യയുടെ പുസ്തകം.
അദൈ്വതിനെയും സഹോദരി അവ്യയെയും ഇന്ത്യൻ കോൺസുലേറ്റ് അഭിനന്ദിച്ചു. കുട്ടികളിൽ ഭക്ഷണത്തോടുള്ള ആദരവും പാഴാക്കാതിരിക്കാനുള്ള അവബോധവും വളർത്താൻ അദൈ്വതിന്റെ പുസ്തകം സഹായിക്കുമെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. ഡീനോയുടെ പുതിയ പാഠങ്ങളുമായി അടുത്ത ഭാഗം (സീക്വൽ) എഴുതുന്ന തിരക്കിലാണ് അദൈ്വത് ഇപ്പോൾ.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
