ഫോര്‍ട്ട് ഹുഡ് ഭീകരാക്രമണം: പ്രതിയുടെ ഫയറിംഗ് സ്‌ക്വാഡ് വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; ചരിത്രപരമായ തീരുമാനവുമായി പെന്റഗണ്‍

OCTOBER 8, 2026, 6:36 PM

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈനിക ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തീരുമാനവുമായി പ്രതിരോധ മന്ത്രാലയം. 2009 ല്‍ ടെക്‌സാസിലെ ഫോര്‍ട്ട് ഹുഡ് സൈനിക താവളത്തില്‍ 13 പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊലപാതക കേസിലെ പ്രതി മുന്‍ യു.എസ് സൈനിക മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു. ഫയറിംഗ് സ്‌ക്വാഡ് ഉപയോഗിച്ചുള്ള വധശിക്ഷ പൊതുജനങ്ങള്‍ക്ക് തത്സമയം കാണാനുള്ള സൗകര്യമൊരുക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി.

ഡിസംബര്‍ മൂന്നിനാണ് ഫോര്‍ട്ട് ഹുഡില്‍ വെച്ച് വധശിക്ഷ നടപ്പാക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക അംഗീകാരത്തോടെയാണ് ഈ നടപടി. കുറ്റകൃത്യങ്ങള്‍ക്ക് കനത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന സന്ദേശം നല്‍കാനാണ് ശിക്ഷ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ പരസ്യമാക്കുന്നതെന്ന് റിയല്‍ അമേരിക്കന്‍സ് വോയിസിന് നല്‍കിയ അഭിമുഖത്തില്‍ ഹെഗ്‌സെത്ത് പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഒരു യു.എസ് സൈനികന്റെ വധശിക്ഷ ഫയറിംഗ് സ്‌ക്വാഡ് വഴി നടപ്പാക്കുന്നത്. സൈനിക സൈക്യാട്രിസ്റ്റായിരുന്ന നിദാല്‍ ഹസന്‍ 2009 നവംബര്‍ അഞ്ചിനാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

കുത്തിവെയ്പ്പിനും ആരോഗ്യ പരിശോധനകള്‍ക്കുമായി തടിച്ചുകൂടിയ സൈനികരില്‍ 13 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ താലിബാനെയും മുസ്ലീങ്ങളെയും സംരക്ഷിക്കാനാണ് താന്‍ ആക്രമണം നടത്തിയതെന്ന് 2013 ലെ കോര്‍ട്ട് മാര്‍ഷ്യല്‍ വിചാരണയില്‍ ഹസന്‍ അവകാശപ്പെട്ടിരുന്നു. അതേസമയം വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ നിയമ വിദഗ്ദ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. ആധുനിക യുഗത്തില്‍ ഇത്തരം പരസ്യമായ വധശിക്ഷകള്‍ക്ക് നിയമപരമായ മുന്‍മാതൃകകളില്ലെന്നും ഇത് വിചിത്രമായ ഒരു പ്രഹസനമായി മാറുമെന്നും പ്രമുഖ അഭിഭാഷകനായ ജോണ്‍ മില്‍സ് വിമര്‍ശിച്ചു. വിഷയം വരും ദിവസങ്ങളില്‍ വലിയ നിയമ പോരാട്ടങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വഴിവെച്ചേക്കും.

English summary

The Pentagon has announced that the execution of Nidal Hasan—a former US Army psychiatrist who killed 13 unarmed soldiers in the 2009 Fort Hood shooting—will be broadcast via livestream, marking a highly controversial and unprecedented move in modern military history. Approved by President Donald Trump and recommended by Defense Secretary Pete Hegseth to demonstrate severe consequences for such crimes, the execution is scheduled for December 3 at Fort Hood and will be the first US military execution by firing squad since World War II. While military law requires presidential approval and rigorous judicial reviews, legal experts have strongly criticized the decision to publicize the event, warning that turning an execution into a broadcasted spectacle lacks legal precedent and faces uncertain legal terrain.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam