ന്യൂയോര്‍ക്ക്: വെനസ്വേലയുടെ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കും ഭാര്യ സിലിയ ഫ്‌ളോറസിനുമെതിരെ പീഡന ഗൂഢാലോചന കുറ്റം ചുമത്തി അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. നേരത്തെ ഇവര്‍ക്കെതിരെ നിലവിലുണ്ടായിരുന്ന മയക്കുമരുന്ന് കടത്ത്, ആയുധ കേസുകള്‍ എന്നിവയ്ക്ക് പുറമെയാണ് ഈ പുതിയ വെളിപ്പെടുത്തലുകള്‍.
63 കാരനായ മഡുറോയും 69 കാരിയായ ഫ്‌ളോറസും വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസിലെ വസതിയില്‍ നിന്ന് യുഎസ് സേനയുടെ റെയ്ഡില്‍ പിടിയിലായതിനെ തുടര്‍ന്ന് ജനുവരി മുതല്‍ ബ്രൂക്ലിനിലെ ഡിറ്റന്‍ഷന്‍ സെന്ററില്‍ കസ്റ്റഡിയിലാണ്.
അധികാരം നിലനിര്‍ത്തുന്നതിനായി രാഷ്ട്രീയ എതിരാളികളെയും യുഎസ് പൗരന്മാരെയും ക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കിയ ഭരണകൂട സംവിധാനത്തിന് ഇരുവരും നേതൃത്വം നല്‍കിയെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. തടവിലാക്കപ്പെട്ടവര്‍ക്ക് നേരെ വൈദ്യുതാഘാതമേല്‍പ്പിക്കല്‍, ശ്വാസം മുട്ടിക്കല്‍, പീഡനം, ബലപ്രയോഗത്തിലൂടെയുള്ള നഗ്‌നരാക്കല്‍, ദീര്‍ഘകാല ഒറ്റപ്പെടുത്തല്‍, പട്ടിണിക്കിടല്‍ എന്നിവ നടപ്പിലാക്കിയതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
ഇതിനുപുറമെ, തടവുകാരുടെ കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭീകരമായ മാനസിക പീഡനങ്ങള്‍ ഇരയാക്കിയെന്നും ആരോപണമുണ്ട്. വെനസ്വേലന്‍ ജയിലുകളില്‍ വ്യവസ്ഥാപിതമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകളും മുന്‍ തടവുകാരും നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം, തങ്ങള്‍ക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും മഡുറോയും ഭാര്യയും നിഷേധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
