അമേരിക്കയിൽ രണ്ടായിരത്തോളം ട്രക്കുകൾ നിരത്തിൽ നിന്ന് നീക്കം ചെയ്തു

FEBRUARY 10, 2026, 11:26 PM

വാഷിംഗ്ടൺ ഡി.സി.: അമേരിക്കൻ നിരത്തുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം നടത്തിയ വൻ പരിശോധനയിൽ രണ്ടായിരത്തോളം യോഗ്യതയില്ലാത്ത ട്രക്ക് ഡ്രൈവർമാരെയും വാഹനങ്ങളെയും പിടികൂടി. ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ (FMCSA) നടത്തിയ 'ഓപ്പറേഷൻ സേഫ് ഡ്രൈവ്' (Operation SafeDRIVE) എന്ന പദ്ധതിയിലൂടെയാണ് ഈ നടപടി.

കഴിഞ്ഞ ജനുവരി 13 മുതൽ 15 വരെ നടന്ന മൂന്ന് ദിവസത്തെ പരിശോധനയുടെ വിവരങ്ങൾ ഗതാഗത സെക്രട്ടറി ഷോൺ ഡഫി  ഫെബ്രുവരി 9നാണ് പുറത്തുവിട്ടത്.

പിടികൂടിയവരിൽ ഏകദേശം 500ഓളം ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തത് അവർക്ക് അടിസ്ഥാനപരമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇല്ലാത്തതിനാലാണ്. റോഡ് ചിഹ്നങ്ങൾ വായിക്കാനും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും കഴിയാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു എന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

8,215 പരിശോധനകളിലായി 704 ഡ്രൈവർമാരെയും 1,231 വാഹനങ്ങളെയും സർവീസിൽ നിന്ന് നീക്കം ചെയ്തു. മദ്യപിച്ച് വണ്ടിയോടിച്ചതിനും രാജ്യത്ത് അനധികൃതമായി താമസിച്ചതിനുമായി 56 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

അമേരിക്കൻ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും റോഡ് അപകടങ്ങൾ കുറയ്ക്കാനും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുമെന്ന് ഷോൺ ഡഫി വ്യക്തമാക്കി.
അടുത്തിടെ നടന്ന പല വാഹനാപകടങ്ങളിലും അനധികൃത കുടിയേറ്റക്കാരായ ഡ്രൈവർമാർ ഉൾപ്പെട്ട പശ്ചാത്തലത്തിലാണ് ഈ കർശന നടപടി.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam