ഒഹായോ: ഒഹായോയിലെ ഒരു നിശാക്ലബ്ബിനുള്ളില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് കൊളംബസ് ഡൗണ്ടൗണിലെ അവലോണ്‍ ഡാന്‍സ് ക്ലബ്ബില്‍ അക്രമം നടന്നതെന്ന് പ്രാദേശിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് പേരെ ഗുരുതരാവസ്ഥയില്‍ ഗ്രാന്റ് മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെന്ന് പൊലീസ് അറിയിച്ചു. സാരമായ പരിക്കുകളില്ലാത്ത മറ്റൊരാളെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വെക്സ്നര്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്