ന്യൂയോര്‍ക്ക്: അര്‍ക്കന്‍സാസിലെ ഒരു ഗ്രോസറി സ്റ്റോറില്‍ ഉണ്ടായ വെടിവെപ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ 10 പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റു.
ഫോര്‍ഡിസിലെ മാഡ് ബുച്ചര്‍ സ്റ്റോറിലാണ് വെടിവെപ്പുണ്ടായത്. പ്രതിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിക്ക് പോലീസിന്റെ വെടിയേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റതായി അര്‍ക്കന്‍സാസ് സ്റ്റേറ്റ് പോലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥന്റെ പരിക്ക് ഗുരുതരമല്ല.
സ്റ്റോറിന് അകത്താണോ പുറത്താണോ വെടിവയ്പ്പ് നടന്നതെന്ന് പോലീസ് ്യക്തമാക്കിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കുറഞ്ഞത് ഒരാള്‍ പാര്‍ക്കിംഗ് ലോട്ടില്‍ വെടിയേറ്റ് കിടക്കുന്നത് കാണാം. സ്റ്റോറിന്റെ ജനാലയില്‍ ബുള്ളറ്റ് ഏറ്റ ദ്വാരങ്ങള്‍ കാണാന്‍ സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്